മുന്‍ വര്‍ഷം കുടിയേറ്റം നടത്തിയത് ആകെ 68.5 മില്ല്യണ്‍ ജനങ്ങള്‍; ലോകത്തിലെ പകുതിയോളം അഭയാര്‍ത്ഥികള്‍ക്ക് ആശ്രയമാകുന്നത് മൂന്ന് രാഷ്ട്രങ്ങള്‍

0
227

അമേരിക്ക (www.mediavisionnews.in):യുദ്ധവും പ്രകൃതിക്ഷോഭങ്ങളും മറ്റു കാരണങ്ങളും കൊണ്ട് അലഞ്ഞു നടന്ന അഭയാര്‍ത്ഥികള്‍ക്ക്  വാസസ്ഥലം നല്‍കിയത് തുര്‍ക്കി, ബംഗ്ലാദേശ്,ഉഗാണ്ട എന്നീ രാജ്യങ്ങളാണ്. ലോകം നേരിട്ടതില്‍ ഏറ്റവും വലിയ കുടിയേറ്റമായിരുന്നു മുന്‍ വര്‍ഷം നേരിട്ടത്. ആന്‍ സാങ്ങ് സൂചിയെന്ന വനിതയുടെ വര്‍ഗീയ വിരോധത്തിനു ബലിയാടായ റോഹിഗ്യ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തതും ഈ വര്‍ഷം തന്നെ.

കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍ നിന്നും പല രാജ്യങ്ങളും വിട്ടു നിന്നു. അമേരിക്ക പോലുളള മഹാരാഷ്ട്രങ്ങള്‍ കുടിയേറ്റക്കാരുടെ മുന്നില്‍ വന്‍മതില്‍ തീര്‍ത്തു.അഭയാര്‍ത്ഥികളുടെ യു എന്‍ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷം 68.5 മില്ല്യണ്‍ ജനങ്ങളാണ് നിര്‍ബന്ധിത കുടിയേറ്റം നടത്തിയത്. ഇതില്‍ 40 മില്ല്യണ്‍ ജനങ്ങള്‍ പ്രദേശിക കുടിയേറ്റം നടത്തിയവരും 28.5 മില്ല്യണ്‍ ജനങ്ങള്‍ അന്തര്‍ ദേശിയ കുടിയേറ്റം നടത്തിയവരുമാണ്. തുര്‍ക്കിയാണ് കുടിയേറ്റക്കാരെ ഏറ്റവും അധികം സ്വീകരിച്ച രാജ്യം. 700,000 ജനങ്ങളാണ് തുര്‍ക്കിയില്‍ അഭയം പ്രാപിച്ചത്. ഇതില്‍ ഭൂരിഭാഗം ജനങ്ങളും സിറിയയില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. ബാക്കിയുള്ള അര മില്ല്യണ്‍ ജനങ്ങളും യൂറോപ്പിലും യു എസിലും കുടിയേറി.

യുഎന്‍ കണക്കുകള്‍ പ്രകാരം ലോകത്ത് ഓരോ രണ്ട് സെക്കന്റിലും ഒരാള്‍ അഭയാര്‍ത്ഥിയാകുന്നുവെന്നാണ്. എന്നാല്‍ ഇവരുടെ സംരക്ഷണം എപ്പോഴും ഒരു ചോദ്യ ചിഹ്നമായി മാറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here