മഴക്കാലമല്ലേ… വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം

0
371

കൊച്ചി (www.mediavisionnews.in): ഇനി നീണ്ട രണ്ട് മാസത്തേന് മഴക്കാലമാണ്. അതിനാല്‍ തന്നെ നനയാതെ സുഖുമമായ യാത്രയ്ക്കായി വാഹനങ്ങള്‍ ഇനി ഏറെ നിരത്തില്‍ ഇറങ്ങുകയും ചെയ്യും. വാഹനങ്ങള്‍ പെരുകുന്നതു വഴി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമേറും. അമിത വേഗവും റോഡിന്റെ ഘടനയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഇത്തിരി ശ്രദ്ധ നല്‍കിയാല്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് സംരക്ഷിക്കാം.

മഴക്കാലത്ത് ഡ്രൈവിംഗ് സുരക്ഷിതമാക്കാന്‍

-വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് ടയറുകള്‍ കൃത്യമായി പരിശോധിക്കണം. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് യുക്തമല്ല. തേയിമാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. ടയറിന്റെ വായുമര്‍ദ്ധം കൃത്യമായി നിലനിര്‍ത്തണം. മഴക്കാലത്ത് തെന്നലും വഴുക്കലും സാധാരണയാണെന്നതിനാല്‍ അത് തടയുന്നതിനാണ് ഈ മുന്‍കരുതലുകള്‍.

-മഴ ഉള്ളപ്പോള്‍ ഹെഡ്‌ലൈറ്റും , ഫോഗ് ലൈറ്റും പ്രവര്‍ത്തിപ്പിച്ച് സാവധാനത്തില്‍ വാഹനമോടിക്കുക.

-വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം സാവധാനം മുന്നോട്ട് പോകുക.

– നനഞ്ഞ റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ ബ്രേക്ക് പാഡലും, ഡിസ്‌കിലും കയറുന്ന വെള്ളം വാഹനത്തിന്റെ ബ്രേക്കിനെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ശ്രദ്ധാപൂര്‍വ്വം മാത്രം വാഹനമോടിക്കുക. വിന്‍ഡ് ഷീല്‍ഡിലെ മഞ്ഞു മാറ്റുന്നതിനു ഡെമിസ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ എസി ഫാനിന്റെ വേഗം കുറയ്ക്കാനും ശ്രദ്ധിക്കണം.

– സ്റ്റിയറിങ് വേഗത്തില്‍ വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചു വരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററില്‍നിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം.

– മഴക്കാലത്ത് വാഹനങ്ങളില്‍ ഏറെ ആവശ്യം വൈപ്പറിന്റേതാണ്. ഇതിന്റെ ബ്ലേഡുകള്‍ കേടുപാടുകള്‍ സംഭവിക്കാതെ ശ്രദ്ധിക്കണം. ഇങ്ങനെയുണ്ടെങ്കില്‍ പുതിയവ മാറിവെയ്ക്കാന്‍ മറക്കരുത്. വൈപ്പറിന്റെ വാഷര്‍ ബോട്ടില്‍ നിറയ്ക്കുന്നതും ഓര്‍മ്മിക്കണം.

ഏതുകാലത്തും പ്രത്യേകിച്ച് മഴക്കാലത്ത് ഏറെ പ്രധാന്യം നല്‍കേണ്ട ഘടകമാണ് ബ്രേക്ക്. കൃത്യമായ ഇടവേളകളില്‍ ഇത് ചെക്കു ചെയ്യാന്‍ മറക്കരുത്.

– റോഡിലുള്ള മാര്‍ക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കണം. പെയ്ന്റ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് കുറവായതിനാല്‍ അപകടം പറ്റിയേക്കാം.

– മഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്‍പ്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.

-കൃത്യമായ ഇടവേളകളില്‍ ബാറ്ററി പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. വാഹനത്തിലെ ഇലട്രിക്കല്‍ വയറുകളും പരിശോധിക്കണം . പുറമെ കാണുന്ന വയറുകള്‍ ഇന്‍സുലേഷന്‍ ചെയ്ത് സുരക്ഷിതമാക്കണം. ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ് എന്നിവയും മറ്റു ലൈറ്റുകളും പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തണം

LEAVE A REPLY

Please enter your comment!
Please enter your name here