മലാലയെ കൊലപ്പെടുത്താന്‍ നിര്‍ദേശിച്ച താലിബാന്‍ കമാന്‍ഡറെ യുഎസ് സൈന്യം വധിച്ചു; ഫസ്ലുല്ലയെ കൊലപ്പെടുത്തിയത് വ്യോമാക്രമണത്തില്‍

0
78

അഫ്ഗാന്‍: (www.mediavisionnews.in) പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ്‌സായിയെ വെടിവച്ചു കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയ പാക്ക്താലിബാന്‍ കമാന്‍ഡര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

പാക്ക്താലിബാന്‍ കമാന്‍ഡര്‍ മൗലാന ഫസ്ലുല്ല കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചതയാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ സൈന്യത്തോടൊപ്പം യുഎസ് നടത്തിയ ആക്രമണത്തിലാണു പാക്കിസ്ഥാനിലെ സ്വാത് താഴ്വര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഫസ്ലുല്ല ‘റേഡിയോ മൗലാന’ എന്ന് അറിയപ്പെട്ടിരുന്ന ഫസ്ലുല്ല വധിച്ചത്.

ഇയാളുടെ നിര്‍ദേശ പ്രകാരം 2012 ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ തലനാരിഴയ്ക്കാണു മലാല രക്ഷപ്പെട്ടത്. തുടര്‍ന്ന് ആക്രമണത്തില്‍ പങ്കാളിയായിരുന്ന ഇയാളുടെ മൂന്നു സഹോദരന്മാരും പിടിയിലായിരുന്നു. പാക്കിസ്ഥാനിലെ പെഷാവറില്‍ 130 സ്‌കൂള്‍ കുട്ടികളെ കൂട്ടക്കൊലയ്ക്കിരയാക്കിയതിനു പിന്നിലും ഇയാളായിരുന്നു.

നാല്‍പത്തിനാലുകാരനായ ഇയാള്‍ക്കായിരുന്നു നേരത്തേ സ്വാത് താഴ്വരയിലെ താലിബാന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചിരുന്നത്. അഫ്ഗാന്‍ പ്രതിരോധ വകുപ്പും മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരിക്കാന്‍ താലിബാന്‍ തയാറായിട്ടില്ല. പാക്ക് അതിര്‍ത്തിയിലെ അഫ്ഗാന്‍ പ്രവിശ്യയായ കുനാറില്‍ നടത്തിയ വെടിവയ്പിലാണു ഫസ്ലുല്ല കൊല്ലപ്പെട്ടതെന്നു യുഎസ് സൈന്യം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here