മലയാള ഭാഷ അവഗണനക്കെതിരെ കയർകട്ട എൽ പി സ്കൂളിലേക് സമര സമിതി പ്രതിഷേധ മാർച്ച് നടത്തി

0
258

പൈവളികെ (www.mediavisionnews.in) : മാതൃ ഭാഷ മലയാളം നിർബന്ധമാക്കുക എന്ന ആവശ്യവുമായി മലയാള ഭാഷ സമര സമിതി കയർകട്ട ജി.യു.പി സ്കൂളിലേക് പ്രതിഷേധ മാർച്ച് നടത്തി. മഞ്ചേശ്വരം വിദ്യാഭ്യാസ ഉപജില്ലയിലെ പല സർക്കാർ സ്‌കൂളുകളിലും മലയാളം ഭാഷ പഠനം നടത്താൻ അധ്യാപകരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

ഭരണഭാഷ മലയാളം നിർബന്ധമാക്കിയ സാഹചര്യം മറികടന്നു മലയാളം ഭാഷയെ സ്‌കൂളുകളിൽ പഠിപ്പിക്കാത്ത നടപടിക്കെതിരെ സമരസമിതി രൂപീകരിച്ചു പ്രക്ഷോഭം നടത്തുമെന്ന് മലയാളം ഭാഷ സമിതി ഭാരവാഹികൾ അറിയിച്ചു.

പ്രക്ഷോഭ സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ കയർക്കട്ടെ എൽ.പി സ്‌കൂളിലേക്ക് മലയാളം ഭാഷ സമിതി പ്രവർത്തകർ പ്രകടനം നടത്തി. വരും ദിവസങ്ങളിൽ ഉപജില്ലയിലെ മലയാളം പഠിപ്പിക്കാൻ തയ്യാറാവാത്ത മറ്റു സ്‌കൂളുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

കയർക്കട്ടെ എൽ.പി സ്‌കൂളിലേക്ക് നടത്തിയ മാർച്ചിന് അസീസ് കളായി, അസിസ് മരികെ, നസിർ കോരിക്കാർ,ഖലീൽ ലാൽബാഗ്, ഖലീൽ ചിപ്പാർ, സിദ്ദിഖ് ബായാർ, ഷബീർ മദനകോടി, അന്തുഞ്ഞി ഹാജി മദനകോടി, മുസ്തഫ കുക്ക്, എ.ആർ. കണ്ടത്താഡ്, അൻസാദ് കെ.കെ.ടി, അന്തുഞ്ഞി ഹാജി, ഖലീൽ മരികെ, മൊയ്‌തീൻ ഹാജി, അഷ്‌റഫ് പി.പി, യുസഫ് കട്ടധമനെ, ഹമീദ് ടിംബർ, ഖാലിദ് ബി.ജി, ഹമീദ് ഹാജി, കുഞ്ഞാലിമ എന്നിവർ പ്രകടനത്തിന് നേത്രത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here