മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് നടപ്പിലാക്കുന്ന മുതിർന്ന പൗരന്മാരോടുള്ള അവഗണനയ്ക്കും ചൂഷണത്തിനുമെതിരെ ബോധവൽക്കരണ ജാഥ നടത്തി

0
183

മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തിന്റെ കീഴിൽ സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന മുതിർന്ന പൗരന്മാരോടുള്ള അവഗണനയ്ക്കും ചൂഷണത്തിനുമെതിരെ ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലാതല ബോധവൽക്കരണ ജാഥ ജൂൺ 11ന് രാവിലെ 11 മണിക്ക് മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം നിർവ്വഹിച്ചു.

ബ്ലോക് പഞ്ചായത് വൈസ് പ്രെസിഡന്റ് മമത ദിവാകർ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ ദീന ഭരതൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാഹുൽ ഹമീദ് മംഗൽപ്പാടി, അബ്ദുൽ മജീദ് വോർക്കാടി, ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർമാൻമാരായ ബഹ്‌റൈൻ മുഹമ്മദ്, മുസ്തഫ, ഫാത്തിമത്ത് സുഹറ, ബ്ലോക് പഞ്ചായത്ത് മെമ്പർമാരായ കെ,ആർ ജയാനന്ദ, ഹസീന കെ, സാഹിറ ബാനു, ആശാലത ബി.എം, മിസ്‌ബാന, പ്രസാദ് റൈ, പ്രദീപ്കുമാർ, സദാശിവ എം, സഫ്രീന എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here