മഞ്ചേശ്വരം പത്താംമൈലിൽ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു

0
227

മഞ്ചേശ്വരം (www.mediavisionnews.in): നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (18) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ പത്താംമൈലിലാണ് അപകടമുണ്ടായത്.

നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുല്ല എന്നയാളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ നിയാസിന്റെ ദേഹത്തേക്ക് ലോറി കയറിയിറങ്ങുകയായിരുന്നു. നിയാസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here