ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്: യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറുന്നു

0
241

(www.mediavisionnews.in) ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. യുവാക്കള്‍ ഫേസ്ബുക്കിനെ മാറ്റിനിര്‍ത്തി ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയകളിലേക്ക് ചേക്കേറുകയാണെന്നാണ് പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്.

അമേരിക്കയില്‍ 13 വയസിനും 17 വയസിനും ഇടയിലുള്ള 51 ശതമാനം ആളുകള്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. 2015 ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 71 ശതമാനമായിരുന്നു ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം. 69 ശതമാനം യുവാക്കളാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ എണ്ണം 72 ശതമാനവും യൂട്യൂബ് ഉപയോക്താക്കള്‍ 85 ശതമാനവുമാണ്. നേരത്തെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം 52 ശതമാനവും സ്‌നാപ് ചാറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 41 ശതമാനവും ആയിരുന്നു.

കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ള യുവാക്കളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ കൂടുതലും. 30,000 ഡോളറില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവരാണ് 70 ശതമാനം ഫേസ്ബുക്ക് ഉപയോഗിക്കുന്ന യുവാക്കള്‍. 75000 ഡോളറിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവര്‍ 36 ശതമാനം മാത്രമാണ്.

അതേസമയം യുവാക്കള്‍ ഫെയ്‌സ്ബുക്ക് വിടുകയാണ് എന്നതിനുള്ള സൂചനയല്ല ഈ പഠനഫലനമെന്നും ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here