ഫാസിലും ഉമൈറും മംഗളൂർ എഫ്.സി യിലേക്ക്; കാൽപന്ത് കളിയിൽ സിറ്റിസൺ ഉപ്പളയിൽ നിന്ന് വീണ്ടും താരോദയം

0
194

ഉപ്പള (www.mediavisionnews.in): സിറ്റിസൺ സ്പോർട്സ് ക്ലബ്ബിൽ നിന്നും രണ്ട് കുരുന്നു താരങ്ങൾ മംഗളൂർ എഫ്.സി ഫുട്ബാൾ ടീമിലേക്ക്. സയ്യിദ് മുഹമ്മദ് ഫാസിൽ, ഇബ്രാഹിം ഉമൈർ എന്നീ താരങ്ങൾക്കാണ് മംഗളൂർ എഫ്.സി അണ്ടർ 14 ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.ഐ ലീഗുകളിൽ മാറ്റുരക്കുന്ന ത്രീ സ്റ്റാർ പദവിയുള്ള കർണാടകയിലെ പ്രമുഖ ടീമാണ് മംഗളൂർ എഫ്.സി.

ബപ്പായിത്തൊട്ടിയിലെ സയ്യിദ് മുഹമ്മദ് ഫാറൂഖിന്റെ മകനാണ് സയ്യിദ് മുഹമ്മദ് ഫാസിൽ. മണ്ണംകുഴിയിലെ ഹനീഫിന്റെ മകനാണ് ഇബ്രാഹിം ഉമൈർ

ഫുട്ബാൾ ഗ്രാമമായ ഉപ്പളയുടെ പെരുമ ഉയർത്തിയ കുരുന്നു പ്രതിഭകളായ ഫാസിൽ, ഉമൈർ എന്നിവരെ സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ് ഉപ്പള അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here