ഫഹദ് വധക്കേസ് വിധി നിരാശയുണ്ടാക്കി -ബഷീര്‍ വെള്ളിക്കോത്ത്​

0
305

കാസര്‍കോട് (www.mediavisionnews.in): ഫഹദ് വധക്കേസിലെ വിധി ജീവപര്യന്തത്തിലൊതുങ്ങിയത് നീതിക്കായി കാത്തിരുന്നവരില്‍ വലിയ നിരാശ ഉളവാക്കുന്നതാണെന്നും വധശിക്ഷ ആവശ്യപ്പെട്ട് അപ്പീലിന് പോകാന്‍ പ്രോസിക്യൂഷന്‍ തയാറാകണമെന്നും സംസ്ഥാന മുസ്‌ലിംലീഗ് കൗണ്‍സില്‍ അംഗം ബഷീര്‍ വെള്ളിക്കോത്ത് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരനായ ഒമ്ബതുവയസ്സുകാരനെ ഒരു കാരണവുമില്ലാതെ നിഷ്കരുണം വെട്ടിക്കൊന്ന ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അപ്പീലിന് പ്രോസിക്യൂഷനെ നിര്‍ബന്ധിക്കാന്‍ മനുഷ്യത്വവും നീതിബോധവുമുള്ള എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here