ഫഹദ് വധം; പ്രതിക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും

0
290

കാസര്‍ഗോഡ് (www.mediavisionnews.in) :മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസ്സില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

ഐ പി സി 341, 302 വകുപ്പുകളിലായാണ് ശിക്ഷ. കേസ്സില്‍ ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകവെയാണ് കൊല ചെയ്യപെട്ടത്.2015 ജൂലൈ 9 നായിരുന്നു സംഭവം.കാസര്‍കോട് അഡി. സെഷന്‍ കോടതി ജഡ്ജി ശശികുമാറാണ് വിധി പ്രസ്താവിച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here