പെരുമഴക്കിടയിലും ഉപ്പളയിൽ പെരുന്നാള്‍ വിപണി സജീവം; നഗരം തിരക്കിലമര്‍ന്നു

0
175

ഉപ്പള (www.mediavisionnews.in): കാലവര്‍ഷം രൗദ്രഭാവം കൈക്കൊണ്ടെങ്കിലും പെരുന്നാള്‍ മുറ്റത്തെത്തിയതോടെ ഉപ്പളയിൽ തിരക്ക്‌ രൂക്ഷമാവുന്നു. പുത്തനുടുപ്പും ഫാന്‍സിയും വാങ്ങാന്‍ കുടുംബങ്ങള്‍ നഗരത്തിലെത്തിയതോടെ വാഹനത്തിരക്കില്‍ നഗരം വീര്‍പ്പുമുട്ടുകയാണ്‌.

റംസാന്‍ വിപണി സജീവമാക്കാനുള്ള രണ്ടാം പത്തിലും മഴ കനത്തതോടെയാണ്‌ മഴമാറുന്നതും കാത്ത്‌ നിന്ന കുട്ടികള്‍ റംസാന്‍ അവസാന പത്ത്‌ എത്തിയതോടെ നഗരത്തില്‍ കൂട്ടത്തോടെ എത്തിയത്‌.അശാസ്‌ത്രീയമായ പാര്‍ക്കിംഗ്‌ മൂലം ചെറിയ ആഘോഷങ്ങളില്‍ പോലും വീര്‍പ്പുമുട്ടാറുള്ള ഉപ്പള ടൗണിൽ ആള്‍ത്തിരക്കും പെരുമഴയും ഒന്നിച്ചു വന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ സ്‌തംഭിക്കുന്ന അവസ്ഥയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here