പന്ത്രണ്ടാം വർഷവും ഇഫ്താർ വിരുന്നൊരുക്കി ക്ലബ് ബേരിക്കൻസ്

0
226

ബന്തിയോട് (www.mediavisionnews.in): ബേരിക്ക ബെങ്കര കിളിർ ജുമാ മസ്ജിദിൽ ക്ലബ് ബേരിക്കൻസിന്റെ നേതൃത്വത്തിൽ എല്ലാവർഷവും റമളാൻ 27ന് നടത്തിവരാറുള്ള ഇഫ്താർ സംഗമം ഇത്തവണയും വളരെ വിപുലമായി നടത്തി.

നിരവധിപേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ്, ക്ലബ് ബേരിക്കൻസ് ദുബായ്, ബഹ്‌റൈൻ, ഖത്തർ കമ്മിറ്റീ അംഗങ്ങളായ സിദീഖ് ദുബായ്‌, സയ്യദ് ദുബായ്‌, നാസർ ഖത്തർ, മുഹമ്മദ് ഖത്തർ, നൗഫൽ ബഹ്‌റൈൻ എന്നിവർ വിശിഷ്ടതിഥികളായിരുന്നു. ക്ലബ് ബേരിക്കൻസ് പ്രസിഡന്റ് ബഷീർ മാണിവിത്ത് സ്വാഗതവും സെക്രട്ടറി ഹനീഫ് ട്രഷറർ ഖലീൽ ബി.എം.എ എന്നിവർ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here