പച്ചക്കറിവില കുതിക്കുന്നു; ബീന്‍സിനും പച്ചമുളകിനും ഇരട്ടിവില

0
389

കാസര്‍കോട് (www.mediavisionnews.in): പച്ചക്കറിവില കുതിക്കുന്നു. പച്ചമുളകിനും ബീന്‍സിനും വില ഇരട്ടിയായി. കുറച്ചുദിവസം മുമ്ബുവരെ കിലോക്ക് 30 രൂപയായിരുന്ന ബീന്‍സിന് 60 രൂപയാണ് ശനിയാഴ്ചത്തെ വില. 20 രൂപയായിരുന്ന പച്ചമുളകിന് വില 40 ആയി. 25 രൂപയായിരുന്ന പയറിനും 15 രൂപ കൂടി 40ലെത്തി. 50 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് വില ഇരട്ടിയായി. 100 രൂപയാണ് ശനിയാഴ്ചത്തെ വില. 18 രൂപയുണ്ടായിരുന്ന കോവക്കക്ക് വില 50 ആയി. 15 രൂപയുണ്ടായിരുന്ന തക്കാളിക്കും ഉള്ളിക്കും വില 20 ആയി. 30 രൂപയുണ്ടായിരുന്ന കോളിഫ്ലവറിന് വില 50 ആയി. രണ്ടുദിവസം മുമ്ബുവരെ 25 രൂപയുണ്ടായിരുന്ന കക്കിരിക്ക് 30 രൂപയാണ് ശനിയാഴ്ചത്തെ വില. 20 രൂപയുണ്ടായിരുന്ന നരമ്ബന് 50 രൂപയായി. 20 രൂപയുണ്ടായിരുന്ന വെണ്ടക്ക് 30ഉം, 40 രൂപയുണ്ടായിരുന്ന കാപ്സിക്കത്തിന് 80 രൂപയുമായി. 40 രൂപയുണ്ടായിരുന്ന മല്ലിയിലക്ക് 120 രൂപയായി. ഇഞ്ചിക്കും വില ഇരട്ടിയായി. 40 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 80 രൂപയാണ് കഴിഞ്ഞദിവസത്തെ വില.

ഉരുളക്കിഴങ്ങിന് 10 രൂപ കൂടി വില 30 ആയി. 30 രൂപയുണ്ടായിരുന്ന കാരറ്റിന് 40 ആയി. ചേനവില 40 ആയി. കുമ്ബളം 20, കാബേജ് 20, പടവലം 26 എന്നിങ്ങനെയാണ് വിലനിലവാരം.

40 രൂപയുണ്ടായിരുന്ന മുരിങ്ങക്കക്ക് വില 60 ആയി. വെള്ളരിക്കും ചെറുനാരങ്ങക്കും വില കുറഞ്ഞു. 15 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില എട്ടു രൂപയായി. 60 രൂപയുണ്ടായിരുന്ന ചെറുനാരങ്ങക്ക് 20 രൂപ കുറഞ്ഞ് വില 40ലെത്തി.

കനത്ത മഴയും കൃഷിനാശവുമാണ് പച്ചക്കറികള്‍ക്ക് വില ക്രമാതീതമായി കൂടാന്‍ കാരണമെന്ന് പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here