ദൈവമേ നിനക്കും സുരക്ഷയോ! ഇസഡ് കാറ്റഗറിയുടെ പേരില്‍ മാതാ അമൃതാനന്ദമയിക്കും പോലീസ് ദാസ്യര്‍; സുരക്ഷയൊരുക്കുന്നത് 50 പോലീസുകാര്‍; ഡിജിപിയുടെ കണക്ക് പുറത്ത്

0
313

കൊല്ലം (www.mediavisionnews.in): പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കണ്ണുരുട്ടിയതോടെ ഇരുട്ടിലായിരുന്ന പോലീസ് റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തേക്ക്. മാതാ അമൃതാനന്ദമയി ദേവിക്ക് സുരക്ഷയൊരുക്കുന്നത് 50 പോലീസുകാരെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നാല്‍പത് സുരക്ഷാ ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതാണ്. പത്തുപേരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശ പ്രകാരം വിട്ടു നല്‍കിയതുമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് അമൃതാനന്ദമയിക്ക് 10 പോലീസുകാരെ അനുവദിച്ചത്. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് പോലും ഇത്രയധികം പോലീസുകാരെ അനുവദിച്ചിട്ടില്ല.

അതേസമയം, സ്വയം ദൈവമായി അവരോധിക്കുന്ന ഇത്തരത്തിലുള്ള എല്ലാമറിയുന്നവര്‍ക്ക് എന്തിനാണ് ഇത്രയേറെ സെക്യൂരിറ്റി എന്നാണ് ഡിജിപി പോലും വ്യാകുലപ്പെടുന്നുണ്ടാവുക.

പോലീസുകാരുടെ ദാസ്യപ്പണി വിവാദമായതോടെ, ആഭ്യന്തര വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചാണ് സുരക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചത്. ആദ്യം ഇതിനെക്കുറിച്ച്‌ ഒരു കണക്കും ലഭ്യമായിരുന്നില്ല. ആദ്യം കണക്ക് ആവശ്യപ്പെട്ട ബഹ്‌റക്ക് മുന്നില്‍ സെക്യൂരിറ്റി വിഭാഗം മേധാവി കൈമലര്‍ത്തി കാണിച്ചു എന്നാണ് വിവരം. ഒടുവില്‍ ബെഹ്‌റ കണ്ണുരുട്ടിയപ്പോള്‍ ഒളിവിലായിരുന്ന കണക്കുകള്‍ ഒന്നൊന്നായി പുറത്തുവന്നു. അതേസമയം, അമൃതാനന്ദമയിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പക്ഷേ ആഭ്യന്തര സെക്രട്ടറി പിന്നോട്ടില്ല.

അമൃതാനന്ദമയിക്ക് നല്‍കുന്ന സുരക്ഷയില്‍ വീഴ്ച വരുത്താന്‍ പോലീസ് തയ്യാറല്ല. മുമ്ബ് അമൃതാനന്ദമയിക്ക് നേരെ ഇതിനു മുമ്ബ് ആക്രമണ ശ്രമമുണ്ടായിരുന്നു. രണ്ട് വട്ടം അമൃതാനന്ദമയി തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് അമൃതാനന്ദമയിക്ക് സുരക്ഷ ഇരട്ടിയാക്കിയത്. സിആര്‍പിഎഫ് ഭടന്‍മാരെ നല്‍കാന്‍ തീരുമാനിച്ചതും കേന്ദ്രസര്‍ക്കാരാണ്. ഇതേ സര്‍ക്കാരാണ് വെള്ളാപ്പള്ളി നടേശനും സുരക്ഷ അനുവദിച്ചത്. അമൃതാനന്ദമയിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആയുധ ശേഖരവുമുണ്ട്. അത് സുരക്ഷാ ഭീഷണിയുള്ള സമയത്ത് പ്രയോഗിക്കാനും പ്രത്യേക അനുമതിയുണ്ട്.

അമൃതാനന്ദമയിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ പിന്‍വലിക്കണമെന്ന വാദം സര്‍ക്കാരിനു മുന്നിലുണ്ട്. മുന്‍ മന്ത്രിമാര്‍ക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും നല്‍കുന്ന വര്‍ധിച്ച സുരക്ഷ പിന്‍വലിക്കണമെന്ന ആവശ്യത്തിനൊപ്പം അമൃതാനന്ദമയിയുടെ സുരക്ഷ പിന്‍വലിക്കണമെന്ന ആവശ്യവും പരിഗണിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേ സമയം അത്തരം തീരുമാനങ്ങള്‍ വിവാദമാകുമോ എന്ന സംശയവും ഉദ്യോഗസ്ഥ തലത്തിലുണ്ട്. സര്‍ക്കാരിനാകട്ടെ അമൃതാനന്ദമയിയുടെ സുരക്ഷ തുടരാന്‍ താത്പര്യമില്ല. പ്രത്യേകിച്ച്‌ അവര്‍ക്ക് സിആര്‍പിഎഫ് സുരക്ഷയുള്ളപ്പോള്‍.

നേരത്തെ മലബാറിലും മധ്യതിരുവിതാംകുറിലുമുള്ള ചില ആത്മീയ നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചിരുന്നു. അപ്പോഴും അമൃതാനന്ദമയിയുടെ സുരക്ഷ ചര്‍ച്ചാ വിഷയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here