ദേശീയപാത വികസനം നിര്‍മ്മാണം ജൂലൈയില്‍ ആരംഭിക്കും; ജി സുധാകരന്‍

0
218

കാസര്‍കോട് (www.mediavisionnews.in): ദേശീയപാത വികസനം നിര്‍മ്മാണം ജൂലൈയില്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ .കാസര്‍കോട് മുതലുള്ള ദേശീയ പാത വികസനത്തിന്റെ ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായും മന്ത്രി.

കഴക്കൂട്ടം വരെയുള്ള അവസാന റീച്ച് ഡിസംബറില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

വെള്ളിമാട്കുന്ന് നഗരപാത വികസനത്തിന് 600 കോടി രൂപയുടെ പദ്ധതി ധന കാര്യവകുപ്പിന്റെ പരിഗണനയിലാണ്.വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സര്‍ക്കാര്‍ അനുകൂലമാണ്.

കോഴിക്കോട് ബൈപ്പാസ് നിര്‍മാണോദ്ഘാടനം കേന്ദ്ര മന്ത്രി സമയം അനുവദിച്ചാലുടന്‍ നടത്തും – ഗതാഗത കുരുക്ക് രൂക്ഷമായ വടകര മുരാട് പയ്യോളി പാലങ്ങള്‍ സ്റ്റാന്റ് എലോണ്‍ ആയി ദേശീയപാത വികസനത്തിന് മുമ്ബ് നിര്‍മ്മിക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കുന്ദമംഗലത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here