ത്രിതല പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ജയം

0
305

കൊച്ചി(www.mediavisionnews.in):സംസ്‌ഥാനത്ത്‌ ത്രിതല പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ജയം. വിവിധ ജില്ലകളിലായി 19 വാര്‍ഡുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

വിശപ്പില്‍ശാല പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡ്‌ എല്‍ഡിഎഫ്‌ യുഡിഎഫില്‍നിന്നും പിടിച്ചെടുത്തു. സിപിഐ എമ്മിലെ ആര്‍ എസ്‌ രതീഷ്‌ 518 വോട്ടിന്‌ വിജയിച്ചു.

കോഴിക്കോട്‌ ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാര്‍ഡില്‍ സിപിഐ എമ്മിലെ രമ കൊട്ടാരത്തില്‍ വിജയിച്ചു. 274 വോട്ടിന്‌ വിജയിച്ച്‌ വാര്‍ഡ്‌ നിലനിര്‍ത്തി.

കൊയിലാണ്ടി നഗരസഭ പന്തലായിനി വാര്‍ഡില്‍ സിപിഐ എമ്മിലെ വി കെ രേഖ 351 വോട്ടിന്‌ ജയിച്ചു വാര്‍ഡ്‌ നിലനിര്‍ത്തി.

കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട എല്‍ഡിഎഫ്‌ നിലനിര്‍ത്തി.സിപിഐ എമ്മിലെ ചന്ദ്രികാദേവി വിജയിച്ചു.242 വോട്ടിനാണ്‌ ജയിച്ചത്‌.

കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക്- വാര്‍ഡില്‍ സിപിഐ എമ്മിലെ ആര്‍ എസ്‌ ജയലക്ഷ്‌മി 1581 വോട്ടിന്‌ വിജയിച്ചു

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല്- വാര്‍ഡിലും ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനിലും യുഡിഎഫ്‌ വിജയിച്ചു.നിലവില്‍ എല്‍ഡിഎഫ്‌ വാര്‍ഡായിരുന്നു .

എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാര്‍ഡില്‍ യുഡിഎഫിലെ ഷാരോണ്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ വിജയിച്ച വാര്‍ഡാണിത്‌

LEAVE A REPLY

Please enter your comment!
Please enter your name here