ട്രോളിംഗ്​ നിരോധനം:കേരളത്തിലേക്ക്​ വരുന്നത്​ ‘രാസമത്സ്യങ്ങള്‍’

0
270

കാസര്‍കോട് (www.mediavisionnews.in)​: ​ട്രോളിംഗ്​ നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിലെത്തുന്നത്​ രാസവസ്​തുക്കള്‍ ചേര്‍ത്ത മത്സ്യം. നേരത്തെ പിടികൂടി​ രാസവസ്​തുക്കള്‍ ചേര്‍ത്ത്​ സൂക്ഷിച്ച മത്സ്യമാണ്​ പ്രധാനമായും വിപണിയിലെത്തുന്നത്​. സംസ്ഥാനത്തിന്​ പുറത്തുനിന്നാണ്​ ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്​. ഇത്തരം മത്സ്യം കണ്ടെത്തുന്നതിന്​ ഭക്ഷ്യസുരക്ഷാവകുപ്പ്​ മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട്​ എന്നീ ചെക്ക്​പോസ്​റ്റുകളില്‍​ പരിശോധന നടത്തുന്നുണ്ട്​​.

ഗുജറാത്ത്​, ആന്ധ്രപ്രദേശ്​, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്​ കേരളത്തിലേക്ക്​ പ്രധാനമായും മത്സ്യമെത്തുന്നത്​. അമോണിയയും, ഫോര്‍മാലിനും ചേര്‍ത്ത മത്സ്യങ്ങളാണ്​ പ്രധാനമായും സംസ്ഥാനത്ത്​ വിപണിയിലെത്തുന്നത്​. ക​രള്‍, കുടല്‍ എന്നിവയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്​നങ്ങളാണ്​ ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നതുകൊണ്ട്​ ഉണ്ടാകുകയെന്ന്​ ആരോഗ്യവിദഗ്​ദരും മുന്നറിയിപ്പു നല്‍കുന്നു.സെ​ന്‍ട്രല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഫിഷറീസ്​ ടെക്​നോളജി (സിഫ്​റ്റ്​)യുടെ പരിശോധനകിറ്റ്​ വഴിയാണ്​ ഭക്ഷ്യസുരക്ഷാവകുപ്പ്​ മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നത്​. കിറ്റിലുള്ള​ പേപ്പര്‍ സ്ലിപ്പ്​ മത്സ്യത്തില്‍ ഉരച്ചശേഷം റീഏജന്‍റ്​ ലായനി ഒരുതുള്ളി സ്ലിപ്പില്‍ പതിപ്പിച്ചു കഴിഞ്ഞാല്‍ കടും നീലനിറം ഉണ്ടാവുകയാണെങ്കില്‍ അമോണിയയോ ഫോര്‍മാലിനോ മത്സ്യത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന്​​ അനുമാനിക്കാം.

എന്നാല്‍ മറ്റു രാസവസ്​തുക്കള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താനുമാവില്ല. മത്സ്യത്തി​​​െന്‍റ സാമ്ബിള്‍ ശേഖരിച്ചശേഷം പരിശോധനയ്​ക്കായി ലാബിലേക്ക്​ അയക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. സംസ്ഥാനത്ത്​ കോഴിക്കോട്​, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്നു മൊബൈല്‍ ലാബുകള്‍ മാത്രമാണ്​ ഭക്ഷ്യസുരക്ഷാ വകുപ്പിന്​ കീഴില്‍ ഉള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here