ജില്ലയോടുള്ള റെയില്‍വെ അവഗണന: യൂത്ത് ലീഗ് ജനകീയ ഒപ്പ് ശേഖരണം ജൂണ്‍ 30 ന്

0
205

കാസർകോട്(www.mediavisionnews.in): അന്ത്യോദയ, രാജധാനി ഉൾപ്പെടെ നിരവധി ട്രെയിനുകൾക്ക് ജില്ലാ ആസ്ഥാനമായിരുന്നിട്ടു കൂടി സ്റ്റോപ്പനുവദിക്കാതെ റെയിൽവെ മന്ത്രാലയം കാസർകോടിനോട് തുടരുന്ന അവഗണനക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ജൂൺ 30 ന് ശനിയാഴ്ച മുസ്ലീം യൂത്ത് ലീഗ് ജനകീയ ഒപ്പ് ശേഖരണ കാമ്പയിൻ നടത്തും. ജില്ലയിലെ വിവിധ കവലകളിലും റെയിൽ സ്റ്റേഷനുകളിലും പ്രവർത്തകർ ഒപ്പ് ശേഖരിച്ച് കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകും. ജില്ലയിലെ റെയിൽവെ സ്റ്റേഷൻ നവീകരിക്കാനും, അധിക ട്രെയിനുകൾ അനുവദിക്കാനും മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിനും ആവശ്യപ്പെടും.

പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡണ്ട് അഷ്റഫ് എടനീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ഡി.കബീർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എ.കെ.എം.അഷറഫ് സംസ്ഥാന കമ്മിറ്റി തീരുമാനം വിശദീകരിച്ചു. മൻസൂർ മല്ലത്ത് റിപ്പോർട്ടവതരിപ്പിച്ചു.

ഭാരാവാഹികളായ നാസർ ചായിന്റടി, ഹാരിസ് പട്ല, ടി.വി. റിയാസ്, എം.എ.നജീബ്, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ, നിസാം പട്ടേൽ, പ്രവർത്തക സമിതി അംഗങ്ങളായ സൈഫുള്ളതങ്ങൾ, സഹീർ ആസീഫ് , ഹാരിസ് തൊട്ടി, ശംസുദ്ധീൻ കൊളവയൽ,എം.സി. ശിഹാബ് മാസ്റ്റർ, ഗോൾഡൻറഹ്മാൻ,
സിദ്ധീഖ് സന്തോഷ് നഗർ, റൗഫ് ബാവിക്കര, കെ.കെ.ബദറുദ്ധീൻ, മുഹമ്മദ്കുഞ്ഞിഹിദായത്ത് നഗർ, മുഹമ്മദ് അസിം, നാസർ ഇടിയ, ഹഖിം അജ്മൽ, നൗഫൽ തായൽ, ബി.ടി അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി പെരുമ്പള, എം.ബി.ഷാനവാസ്, ടി.കെ.ഹസീബ്, അബ്ബാസ് കൊൾച്ചപ്പ്, യു.വി.ഇല്ല്യാസ്,എ.ജി.സി.ശംസാദ്, നിസാർ ഫാതിമ, ആഷിഫ് മാളിക, സത്താർ ബേവിഞ്ച, മജീദ് പച്ചമ്പള, ബഷീർ മൊഗർ, ആബിദ് ആറങ്ങാടി, ഇർഷാദ് മൊഗ്രാൽ ചർച്ചയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here