ജില്ലയിൽ പ്ലസ് വണ്ണിന് സീറ്റില്ല എം.എസ്.എഫ് കളക്ട്രേറ്റ് മാർച്ച് ജുലൈ നാലിന്

0
228

കാസറഗോഡ് (www.mediavisionnews.in): പ്ലസ് വൺ അഡ്മിഷനുള്ള മുഖ്യ അലോട്ട്മെന്റുകൾ അവസാനിച്ചപ്പോൾ കാസറഗോഡ് ജില്ലയിലെ 19176 അപേക്ഷകരിൽ 12575 വിദ്യാർത്ഥികൾക്ക് മാത്രമാണ് സീറ്റ്‌ ലഭിച്ചത് 6000 ൽ അധികം വിദ്യാർത്ഥികൾ ഇപ്പോഴും പടിക്ക് പുറത്താണ്. അടിയന്തിരമായ സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ പ്ലസ് വണ്ണിന് ന് പ്രതേക ബാച്ചുകൾ അനുവദിക്കണം എന്നാവശ്യഖപ്പെട്ടുകൊണ്ട് എം.എസ്.എഫ് സമരത്തിനിറങ്ങുകയാണ്.

മാനേജ്മെന്റ് സ്കൂളുകളിൽ മെറിറ്റ് സീറ്റിൽ നിർബന്ധിത പണപ്പിരിവും കോഴയും പി.ടി.എകളുടെ അന്യായമായ പണപ്പിരിപ്പും കൊണ്ട് വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. ഉന്നത അധികാരികളുടെ മൗന സമ്മതത്തോടു കൂടിയുള്ള നെറികേടിനെതിരെ ശ്കതമായ സമരപോരാട്ടവുമായി മുന്നോട്ട് പോകാൻ എം.എസ്.എഫ് ജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു ആദ്യപടിയെന്നോണം ജുലൈ നാലിന് കാസറഗോഡ് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും

ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അദ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിംങ്ങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറിമാരായ വി പി അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി കമ്പാർ, എം.എസ്.എഫ് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ഉളുവാർ, അസറുദ്ധീൻ എതിർത്തേട്, ആസിഫ് ഉപ്പള, നഷാത്ത് പരവനടുക്കം, അനസ് എതിർത്തോട്, സിദ്ധിക് മഞ്ചേശ്വർ, റമീസ് ആറങ്ങാടി, സവാദ് അംഗടിമുഗർ, നവാസ് കുഞ്ചർ, സലാം ബെളിഞ്ചം, മിൻഹാജ് പള്ളിക്കര എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here