ചേലാകര്‍മ്മത്തെ തുടര്‍ന്നുള്ള രക്തസ്രാവം നിയന്ത്രിക്കാനായില്ല; രക്തം വാര്‍ന്ന് 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി മാതാപിതാക്കള്‍

0
751

തൃശൂര്‍(www.mediavisionnews.in): ചേലാകര്‍മ്മത്തിന് ശേഷമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. തളിക്കുളം ഐനിച്ചോട്ടില്‍ താമസിക്കുന്ന പുഴങ്ങര ഇല്ലത്ത് യൂസഫ് നസീല ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിന് ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ,ആരോഗ്യ മന്ത്രിക്കും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.

കഴിഞ്ഞ 26 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു കുഞ്ഞിനെ തളിക്കുളം പുത്തന്‍ തോടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടര്‍ ചേലാകര്‍മ്മം നടത്തിയത്. തുടര്‍ന്ന് കുട്ടിക്ക് പാലുകൊടുക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം കുട്ടിയെ ക്ലിനിക്കില്‍ നിരീക്ഷിക്കുകയും ചെയ്തു. ചേലാകര്‍മ്മം നടത്തിയ ഭാഗത്ത് രക്തം കണ്ടത്തിതോടെ ഡോക്ടര്‍ വീണ്ടും ഡ്രസ് ചെയ്യുകയും വീട്ടിലേക്ക് അയക്കുകയും ചെയ്തു.

വീട്ടില്‍ പോയശേഷവും രക്തം കണ്ടെത്തി. കുട്ടിയുടെ കൈയും കാലും തട്ടിയിട്ടുണ്ടാകുമെന്ന് പറഞ്ഞ് ഡോക്ടര്‍ തടിയൂരി. പിന്നീട് രാത്രിയില്‍ പലതവണ ഡോക്ടറെ വിളിച്ചെങ്കിലും ഡോക്ടര്‍ ഫോണ്‍ എടുത്തില്ല. പിറ്റേദിവസം 27 ന് രാവിലെ ഡോക്ടറുടെ വീട്ടിലെത്തി. ഒരു മണിക്കൂറോളം കാത്തുനിന്നു. ഡോക്ടര്‍ ചേലാകര്‍മ്മം നടത്തിയ ഭാഗം വീണ്ടും ഡ്രസ് ചെയത് ശേഷം കുട്ടിയെ മറ്റൊരു സര്‍ജനെ കാണിക്കാന്‍ ആവശ്യപ്പെട്ടു.

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപതിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ഡോക്ടറും സര്‍ജനും അവധിയിലായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുമ്ബോഴേക്കും കുട്ടിയുടെ ശരീരത്തില്‍ നിന്നും 93 ശതമാനം രക്തവും പോയിക്കഴിഞ്ഞിരുന്നു. വൈകിട്ട് അഞ്ചരയോടെ കുട്ടി മരണപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here