ചുമട്ട് തൊഴിലാളി യൂണിയനും, എം.കെ.എച്ചും സംയുക്തമായി തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കൂള്‍ ബാഗ് വിതരണം ചെയ്തു

0
69

ഉപ്പള (www.mediavisionnews.in): ഉപ്പള ചുമട്ട് തൊഴിലാളി യൂണിയനും (എസ്.ടി.യു), എം.കെ.എച്ചും സംയുക്തമായി തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കൂള്‍ ബാഗ് വിതരണം സംഘടിപ്പിച്ചു. പരിപാടി മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുറസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.ടി.യു മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ വളപ്പ് അധ്യക്ഷത വഹിച്ചു. എം.കെ.എച്ച് മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് ബാഗ് വിതരണം ചെയ്തു.

ചുമട്ട് തൊഴിലാളി യൂണിയന്‍ ഉപ്പള യൂണിറ്റ് ഇതര സെക്രട്ടറി ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, എസ്.ടിയു ജില്ലാ ട്രഷററും ജില്ലാ പഞ്ചായത്ത് മെമ്പറുമായ സമീറ, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി എം.അബ്ബാസ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എച്ച്. ഹമീദ്, ഹമീദലി മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് എം.വി. യൂസഫ്, ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ ഹാജി, ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഹമ്മൂദ് മുത്തബ്, അബുദാബി കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മൂദ, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ ബന്ദിയോട് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here