കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരണപ്പെട്ടത് രണ്ടു കുട്ടികളും ആയയും

0
223

കൊച്ചി (www.mediavisionnews.in): കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മരടിലെ കിഡ്സ് വേര്‍ഡ് ഡേ കെയര്‍ സെന്ററിലെ രണ്ടു കുട്ടികളും ആയയുമാണ് അപകടത്തില്‍ മരിച്ചത്.വിദ്യാലക്ഷ്മി,ആദ്യതന്‍ എന്നീ കുട്ടികളും ലതാ ഉണ്ണിയുമാണ് (ആയ) മരിച്ചത്. പരിക്കേറ്റ ഡ്രൈവറും ഒരു കുട്ടിയും ചികിത്സയിലാണ്. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം

മരടിലെ കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേക്കാണ് ബസ് മറിഞ്ഞാണ് അപകടം. നിയന്ത്രണം വിട്ടതാണ് അപകട കാരണം. അപകടത്തില്‍പ്പെട്ട കുട്ടികളെയും ഡ്രൈവറും ആയയും നാട്ടുകാര്‍ കുളത്തില്‍ നിന്നും പുറത്തെടുത്ത് പിഎസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്‌കൂളില്‍ നിന്നും പുറപ്പെടുമ്പോള്‍ ബസില്‍ പത്ത് കുട്ടികളുണ്ടായിരുന്നതായി ഡേ കെയര്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here