കൈകമ്പ ദേശിയപാതയിൽ മരം വീണ് ലോറികൾ കൂട്ടിമുട്ടി ഗതാഗതം തടസ്സപെട്ടു

0
250

ഉപ്പള (www.mediavisionnews.in): ദേശീയ പാതയിൽ മരം വീണ് ഗതാഗതം മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ഉപ്പള കൈകമ്പ ദേശിയപാതയിലാണ് സംഭവം. ഈ സമയം അതുവഴി എത്തിയ ലോറി മരം വീണത് ശ്രദ്ധയിൽപെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വലിയ മാത്രമായതിനാൽ മുറിച്ച നീക്കാൻ കഴിഞ്ഞില്ല. തുടർന്ന് നയാബസാറിൽ നിന്നെത്തിയ ഫയർഫോസും സംഘമാണ് നാട്ടുകാരുടെയും സഹായത്തോടെയാണ് മരം മുറിച്ച നീക്കിയത്.

ദേശീയപാതക്ക് സമീപം അപകടാവസ്ഥയിലായ മരം മുറിച്ചെടുക്കണമെന്നു നാട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ ഗൗനിച്ചിരുന്നില്ല. വാഹനങ്ങൾ കുറവായിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here