കാറുകള്‍ ലീസിന് വാങ്ങി മറിച്ചുവില്‍ക്കുന്ന സംഘത്തിനെതിരെ പൊലീസ് കര്‍ശന നടപടിക്ക്

0
217

കാസര്‍കോട് (www.mediavisionnews.in): കാറുകള്‍ ചെറിയ തുകക്ക് ലീസിന് വാങ്ങി വില്‍പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി പതിവായതോടെ പൊലീസ് കര്‍ശന നടപടിക്ക്. കാസര്‍കോട്, വിദ്യാനഗര്‍ സ്റ്റേഷനുകളിലായി കഴിഞ്ഞ ഒരുമാസത്തിനിടെ ഇത്തരത്തില്‍ വ്യാപകമായ പരാതിയാണ് ലഭിച്ചത്.

വിദ്യാനഗര്‍ സ്റ്റേഷനില്‍ മാത്രം 35 പരാതികള്‍ ലഭിച്ചതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബാബു പെരിങ്ങയത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം നാല് പരാതികളാണ് ലഭിച്ചത്. കാസര്‍കോട് സ്റ്റേഷനിലും അമ്പതോളം പരാതികള്‍ ലഭിച്ചതായി അറിയുന്നു. ഗള്‍ഫുകാരില്‍ നിന്നും മറ്റും ചെറിയ തുകക്ക് ലീസിന് വാങ്ങിക്കുന്ന കാറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്നാണ് പരാതി. തട്ടിപ്പ് സംഘങ്ങളില്‍ നിന്ന് കാറുകള്‍ വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here