കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗം നിയമാനുസൃതം

0
182

ഒട്ടാവോ (www.mediavisionnews.in):കഞ്ചാവ് കൃഷി,വിതരണ,വില്‍പന, എന്നിവ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡയില്‍ അംഗീകാരം നല്‍കി. കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ച കനേഡിയന്‍ പാര്‍ലമെന്റൊണ്  അംഗീകാരം നല്‍കിയത്.23 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിയമം പാസായത്.
തുടര്‍ന്ന് കഞ്ചാവ് വിപണിയില്‍ എത്തിക്കാന്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനത്തിന് 12 ആഴ്ച വരെ സമയവും നല്‍കി.

ഉപയോഗം നിയമാനുസൃതമാക്കി എങ്കിലും മുപ്പത് ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമായി തുടരും. നാല് ചെടികളില്‍ കൂടുതല്‍ വീട്ടില്‍ വളര്‍ത്തുന്നതും,പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതും കുറ്റകരമാണ്. 1923 ലാണ് കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റമാക്കി കാനഡ നിയമം പാസാക്കിയത്. എന്നാല്‍ മരുന്നിനായുള്ള കഞ്ചാവിന്റെ ഉപയോഗം 2001 മുതല്‍ അനുവദിച്ചിരുന്നു

നിയമം പാസ്സാക്കിയ വിവരം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയാണ് ട്വിറ്ററില്‍ കൂടി ലോകത്തെ അറിയിച്ചത്. തിരഞ്ഞെടുപ്പ് വാഗ്ദാനം താന്‍ പാലിച്ചുവെന്ന ഹാഷ്ടാഗിലാണ് ട്രുഡോ ഇക്കാര്യം പോസ്റ്റ് ചെയ്തത്. പുതിയ നിയമത്തില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ഇതോടെ നിയമം മൂലം കഞ്ചാവുപയോഗത്തിന് അംഗീകാരം നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. ഉറുഗ്വയാണ് ആദ്യരാജ്യം

LEAVE A REPLY

Please enter your comment!
Please enter your name here