എംഎല്‍എ ജനത്തെ തല്ലിയാല്‍ കേസില്ല!, കെ.ബി.ഗണേഷ് കുമാറിനെതിരെ യുവാവും മാതാവും നല്‍കിയ പരാതി പൊലീസ് പൂഴ്ത്തി

0
269

വാഹനത്തിന്(wwwww.mediavisionnews.in) കടന്നു പോകാന്‍ സൈഡ് നല്‍കില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിക്കുകയും മാതാവിനെ അസഭ്യം പറയുകയും ചെയ്തത്. സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കേസില്ല. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് നടപടിയെടുക്കാന്‍ തയലാറായിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ മാതാവ് ഷീന പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നാലു ദിവസംകഴിഞ്ഞിട്ടും അതില്‍ നടപടിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഷീന പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഗണേഷ് കുമാറിനെതിരെ പരാതിപ്പെട്ടയാളെ ജാമ്യംകിട്ടാത്ത കേസില്‍ പൊലീസ് പ്രതിയാക്കിയിട്ടുണ്ട്.

ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന്‍ ആരോപിച്ചിരുന്നത്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാവുന്ന റോഡില്‍വെച്ച് എംഎല്‍എയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. മരണവീട്ടിലേക്ക് വന്നതായിരുന്നു ഇരുകൂട്ടരും. അനന്തകൃഷ്ണനെ അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here