ഉപ്പള സോങ്കാലിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി മരിച്ചു

0
247

ഉപ്പള (www.mediavisionnews.in): പരീക്ഷ എഴുതാന്‍ ഡല്‍ഹിയിലേക്ക് പോയ ഉപ്പള സ്വദേശിനിയായ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി മരിച്ചു. മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയിക്കുന്നു. സോങ്കാല്‍ പ്രതാപ് നഗറിലെ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകളും കേന്ദ്രസര്‍വ്വകലാശാല പെരിയ കാമ്പസില്‍ രണ്ടാം വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനിയുമായ ആയിഷത്ത് താഹിറ (23) യാണ് മരിച്ചത്. 15 ദിവസം മുമ്പാണ് പരീക്ഷ എഴുതാനായി ഡല്‍ഹിയിലേക്ക് പോയത്. ഞായറാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ച ശേഷം ഛര്‍ദ്ദി അനുഭവപ്പെട്ടതായി പറയുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനാല്‍ ഇന്നലെ ഉച്ചയോടെ വിമാനമാര്‍ഗ്ഗം മംഗളൂരുവിലെത്തിച്ച് സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി ഏഴ് മണിയോടെയാണ് മരിച്ചത്. താഹിര്‍, തമീം, തൗസീറ എന്നിവര്‍ സഹോദരങ്ങളാണ്

LEAVE A REPLY

Please enter your comment!
Please enter your name here