ഉപ്പള നയാബസാറിൽ ആളുകള്‍ നോക്കിനില്‍ക്കെ കഞ്ചാവ് സംഘം യുവാവിനെ അക്രമിച്ചു

0
280

ഉപ്പള (www.mediavisionnews.in): ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കഞ്ചാവ് സംഘം മാരകായുധങ്ങളുമായി അക്രമിച്ചു. ബാര്‍ബര്‍ഷോപ്പ് നടത്തിപ്പുകാരന്‍ നയാബസാര്‍ ഹബ്ബാറിലെ മൊയ്തീന്‍ ബാത്തിഷ (31)ക്കാണ് മര്‍ദ്ദനമേറ്റത്.
ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരമണിക്കാണ് സംഭവം. നയാബസാറില്‍ ബാത്തിഷ നടത്തുന്ന ബാര്‍ബര്‍ഷോപ്പിലെത്തിയ ഏഴംഗ സംഘം കഞ്ചാവ് ലഹരിയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് വീട്ടില്‍ നിന്നെത്തിയ ബാത്തിഷ കാര്യം തിരക്കുന്നതിനിടെയാണ് സംഘത്തിലെ ഒരാള്‍ ഇരുമ്പ് വടികൊണ്ട് കഴുത്തിന് ഇടിച്ചത്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുമ്പോള്‍ പിന്തുടര്‍ന്ന സംഘം റോഡിലിട്ടും തല്ലുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here