ഉപ്പളയിൽ ചാക്കില്‍ പൊതിഞ്ഞുകൊണ്ടുപോവുകയായിരുന്ന 223 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍

0
259

ഉപ്പള (www.mediavisionnews.in): 223 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പച്ചിലമ്പാറയിലെ ചന്ദ്രഹാസ (42)യാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചാക്കില്‍ പൊതിഞ്ഞ് വില്‍പന സംഘത്തിന് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് എക്‌സൈസ് സംഘം പിടിച്ചത്.
പച്ചിലമ്പാറയിലും സമീപ പ്രദേശത്തും ചന്ദ്രഹാസ മാസങ്ങളായി കര്‍ണാടക മദ്യം വിതരണം ചെയ്തുവരുന്നതായി എക്‌സൈസ് പറഞ്ഞു. നേരത്തെയും ചന്ദ്രഹാസക്കെതിരെ കേസുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here