ഉപ്പളയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു; യു.പി. സ്വദേശി കസ്റ്റഡിയില്‍

0
249

ഉപ്പള (www.mediavisionnews.in): ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹരിയാന കുടുംബത്തിലെ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യു.പി. സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശി മദന്‍ ലാല്‍(25)ആണ് മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. ഉപ്പളയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് പലഹാരങ്ങളുണ്ടാക്കി തട്ടുകടയില്‍ വില്‍ക്കുന്ന ജോലി ചെയ്യുന്ന ആളാണ് മദന്‍ ലാല്‍. അടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹരിയാന പെണ്‍കുട്ടി മദന്‍ലാലിനെ പലഹാരങ്ങളുണ്ടാക്കുന്നതിന് ഉള്ളിതൊലിക്കാനും മറ്റുമായി രാത്രിയില്‍ പോകാറുണ്ട്. പതിവുപോലെ ഇന്നലെ രാത്രിയും എത്തിയ കുട്ടിയെ മദന്‍ ലാല്‍ ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. താമസസ്ഥലത്തെത്തിയ കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചു. സംഭവം നാട്ടിലും അറിഞ്ഞതോടെ പരിസരവാസികളെത്തി മദന്‍ലാലിനെ കൈകാര്യം ചെയ്ത ശേഷം പൊലീസിലേല്‍പ്പിക്കുകയായിരുന്നു. മദന്‍ലാലിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റതിനാല്‍ മദന്‍ലാല്‍ പൊലീസ് കാവലില്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here