Wednesday, October 27, 2021

ഉപ്പളയില്‍ സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ യുവാവ്‌ മരിച്ചു

Must Read

ഉപ്പള (www.mediavisionnews.in):സ്‌കൂട്ടറിനു പിന്നില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു. സുഹൃത്തിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോണ്‍ക്രീറ്റ്‌ തൊഴിലാളിയും കര്‍ണ്ണാടക സ്വദേശിയുമായ നന്ദനായിക്ക്‌(35) ആണ്‌ മരിച്ചത്‌.

സുഹൃത്തായ മുളിഞ്ച റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാഗരാജിനു(24) പരിക്കേറ്റു.ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ഉപ്പള ബസ്‌സ്റ്റാന്റിനു സമീപത്ത്‌ ദേശീയപാതയിലാണ്‌ അപകടം. നാഗരാജയുടെതാണ്‌ ബൈക്ക്‌. ഇയാളാണ്‌ സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്‌.

ജോലി കഴിഞ്ഞ ശേഷം സുഹൃത്തായ നന്ദനായികിനെ താമസ സ്ഥലത്താക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോയെങ്കിലും നന്ദനായിക്കിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങളായി ഉപ്പളയില്‍ താമസിച്ചുവരുന്ന ആളാണ്‌ നന്ദനായിക്‌. വിവരമറിഞ്ഞ്‌ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. അപകടത്തില്‍ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

“ഇന്ധനവില ഇതെങ്ങോട്ട് ? പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി”

ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86...

More Articles Like This