ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്ക്

0
256

ഖത്തര്‍ (www.mediavisionnews.in): ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ളാ​യ സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, ഇൗ​ജി​പ്​​ത്​ എ​ന്നി​വ​യു​ടെ മ​രു​ന്നു​ക​ൾ ഖ​ത്ത​റി​ൽ ഇ​നി മു​ത​ൽ വി​ൽ​ക്കാ​ൻ പാ​ടി​ല്ല. പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഫാ​ർ​മ​സി ആ​ന്റ്​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്​​മെ​ന്റാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യ​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഫാ​ർ​മ​സി​ക​ളി​ൽ നി​ന്നും ഇൗ ​രാ​ജ്യ​ങ്ങ​ളു​ടെ മ​രു​ന്നു​ക​ൾ ഉ​ട​ൻ നീ​ക്ക​ണ​മെ​ന്ന്​​ വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​ത്ത​രം മ​രു​ന്നു​ക​ൾ ഡീ​ല​ർ​മാ​ർ​ക്ക്​ ത​ന്നെ തി​രി​ച്ചു​ന​ൽ​കു​ക​യാ​ണ്​ വേ​ണ്ട​ത്.

വ​കു​പ്പി​ന്റെ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ ഒാ​രോ ഫാ​ർ​മ​സി​യി​ലും ഉ​ത്ത​ര​വ്​ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. മേ​യ്​ 26ലെ ​സാ​മ്പ​ത്തി​ക വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളു​ടെ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഷെല്‍ഫുകളില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ മ​രു​ന്നു​ക​ൾ​ക്കും വി​ല​ക്ക്​ വ​രു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വ്​ ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന മ​രു​ന്നു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ എ​ന്നി​വ​യെ​യാ​ണ്​ ബാ​ധി​ക്കു​ക. ഇ​തി​ന്​ പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ഖ​ത്ത​ർ മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​ന്ത്യ, തു​ർ​ക്കി, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തറിപ്പോള്‍ കൂടുതല്‍ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് ഇ​തി​നാ​ൽ പു​തി​യ ഉ​ത്ത​ര​വ്​ ഒ​രു ത​ര​ത്തി​ലും മ​രു​ന്നു​ക്ഷാ​മ​ത്തി​ന്​ ഇ​ട​യാ​ക്കു​ക​യി​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here