ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി ഗവേഷകര്‍ കണ്ടെത്തി

0
518

ഡൽഹി (www.mediavisionnews.in) :ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി ഗവേഷകര്‍ കണ്ടെത്തി. കാര്‍ബണിന്റെ പുതിയൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഗവേഷകര്‍ ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി കണ്ടെത്തിയത്. OSPC1 എന്ന പുതിയ വസ്തുവാണ് ബ്രിട്ടിഷ് ഗവേഷകര്‍ കണ്ടെത്തിയത്. ഇത് ലിഥിയം ബാറ്ററികളുടെ ശേഷി ഇരട്ടിപ്പിക്കുമെന്ന് എന്ന് ഗവേഷകര്‍ പറയുന്നു. കാരണം ഇതിന് വലിയ അളവില്‍ ലിഥിയം അയേണ്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.

കാര്‍ബണിന്റെ പുതിയൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഗവേഷകര്‍. വജ്രമാണെന്ന് കരുതിയെങ്കിലും അതിന് ചാലകശേഷിയില്ലാത്തതിനാല്‍ കണ്ടെത്തിയ വസ്തു വജ്രമല്ലെന്ന് ഉറപ്പായി. പിന്നീടാണ് പുതിയ വസ്തു ബാറ്ററിയ്ക്ക് ഗുണം ചെയ്യുമോ എന്ന് പരിശോധിച്ചത്. നിലവില്‍ ഉപയോഗത്തിലുള്ള ഗ്രാഫൈറ്റ് ബാറ്ററികള്‍ ഒരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും വികസിക്കുകയും സങ്കോചിക്കുകയും ചെയ്യാറുണ്ട്.

ബാറ്ററികളെ തകരാറിലാക്കുന്ന ഒരു പ്രക്രിയയാണത്. എന്നാല്‍ പുതിയ വസ്തു ഉപയോഗിച്ചുള്ള ബാറ്ററികള്‍ക്ക് ഈ പ്രശ്‌നമില്ല. മാത്രവുമല്ല സാധാരണ ബാറ്ററികളെ പോലെ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here