അര്‍ജന്റീനയുടെ തോല്‍വി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
219

കോട്ടയം (www.mediavisionnews.in):ലോകകപ്പില്‍ അര്‍ജന്റീനയുടെ ദയനീയ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആറ്റില്‍ച്ചാടി. കോട്ടയം ആറ്റുമാനൂരാണ് ബിനു എന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ലോകത്ത് ഇനി ഒന്നും കാണാനില്ല എന്നു എഴുതിയ ആത്മഹത്യാക്കുറിപ്പ് യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആറ്റില്‍ച്ചാടിയ യുവാവിനായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.

ഇന്നലത്തെ മത്സരത്തിനുശേഷം ബിനു വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. രാത്രി മുഴുവന്‍ ഇയാള്‍ ബഹളം വെയ്ക്കുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.

അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഐസ്ലാന്‍ഡിനോട് സമനില വഴങ്ങിയ മെസ്സിക്കും കൂട്ടര്‍ക്കും ക്രോയേഷ്യയമായുള്ള രണ്ടാം മത്സരം നിര്‍ണ്ണായകമായിരുന്നു. രണ്ടാം മത്സരത്തില്‍ വലിയ മാര്‍ജിനില്‍ തോല്‍വി വഴങ്ങിയതോടെ അര്‍ജന്റീന ലോകകപ്പില്‍ മരണമുഖത്താണ്. 3-0 ന് തോല്‍വി മണത്തതോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റതോടെ കടുത്ത ആരാധകനായ യുവാവ് കടുത്ത നിരാശയിലായിരുന്നുവെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here