അബ്രഹാമിനെ നെഞ്ചിലേറ്റി പ്രേക്ഷകര്‍; നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

0
268

കൊച്ചി (www.mediavisionnews.in) വലിയ ഒച്ചപ്പാടോ ബഹളമോ ഇല്ലാത്ത പ്രേമോഷനായിരുന്നു മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ റീലീസാകുന്നതിന് മുന്‍പ് വരെ. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു മമ്മൂക്ക സൂപ്പര്‍. ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ ചിത്രം. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയുടെ മികച്ച മാസ് ആക്ഷൻ കഥാപാത്രം. മലയാളത്തില്‍ പൊലീസ് വേഷത്തില്‍ വീണ്ടുമൊരു മാസ് മടങ്ങിവരവ് നടത്തിയിരിക്കുന്നു അദ്ദേഹം. ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍

ചിത്രത്തിന്റെ പ്രമോഷന്‍ ഇനി പ്രേക്ഷകന്‍ ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മമ്മൂട്ടിയിലെ താരത്തിനെയും നടനെയും ഒരുപോലെ ഉപയോഗപ്പെടുത്തിയ സിനിമ എന്നുപറയാം. ഇതിെനല്ലാം ഒറ്റവാക്കില്‍ മെഗാസ്റ്റാറിന്റെ മറുപടി ഇങ്ങനെ ‘ചിത്രത്തെക്കുറിച്ച് എല്ലാവരും നല്ല വാക്കുകള്‍ പറഞ്ഞു എല്ലാവര്‍ക്കും നന്ദി’. മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

സ്റ്റെല്‍ മാസ് ലുക്കില്‍ മമ്മൂക്കയുടെ ചിത്രത്തിലെ ലുക്കുകള്‍ ഇതിനോടകം വൈറലായിരുന്നു. വീണ്ടും പൊലീസ് വേഷത്തില്‍ മിന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. ഹനീഫ് അദേനിയുടെ തിരക്കഥയും ഷാജി പാടൂരിന്റെ സംവിധാനമികവും സിനിമയെ ഒരു മമ്മൂട്ടി ചിത്രം എന്നതിലുപരിയായി വേറിട്ട് നിര്‍ത്തുന്നു. അബ്രഹാമിന്റെ സന്തതികൾ അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ മികച്ച ക്രൈം ത്രില്ലറുകളിലൊന്നാണാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് അബ്രഹാമിന്റെ സന്തതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here