അബുദാബി കാസർഗോഡ് ജില്ലാ കെ.എം .സി സി: ഉസ്താദുമാർക്കുള്ള “കാരുണ്യ ഹസ്തം” വിതരണം ചെയ്തു

0
263

അബുദാബി: (www.mediavisionnews.in) കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച മാരക രോഗം മൂലം പ്രയാസം അനുഭവിക്കുന്ന ജില്ലയിലെ അഞ്ച് ഉസ്താദുമാർക്കുള്ള കാരുണ്യ ഹസ്തം പദ്ധതിയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ നൽകുന്ന തുക ജില്ലാ പ്രസിഡന്റ് പി.കെ അഹമദ് ബല്ല കടപ്പുറം മണ്ഡലം പ്രസിഡന്റ് സെഡ്. എ. മോഗ്രാലിന് കൈമാറി.

ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ പി.കെ അഹമദ് ബല്ല കടപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.സമീർ ത്രിക്കരിപൂർ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി യു.എo മുജീബ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. അബ്ദുൽ റഹ്മാൻ കമ്പള പ്രാർത്ഥന നടത്തി. ജില്ലാ ഭാരവാഹികളായ അബ്ദുൽ റഹ്മാൻ ഹാജി, സുലൈമാൻ കാനക്കോട്, സത്താർ കുന്നുംകൈ സെഡ്.എ മൊഗ്രാൽ, ഹനീഫ് പടിഞ്ഞാറ് മൂല, സമീർ കോട്ടിക്കുളം, മൊയ്തീൻ ബല്ല കടപ്പുറം ചന്തേര, റാഷിദ് എടത്തോട്, അഷ്റഫ് കിഴുർ, തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ റഹ്മാൻ പൊവൽ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here