അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചു

0
214

കാസര്‍കോട് (www.mediavisionnews.in) : ഏറെ നാളത്തെ ജനകീയ പ്രതിഷേധത്തിന് ശേഷം അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച്‌ കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സ്റ്റോപ്പ് അനുവദിക്കുക.

സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, മുസ്ലിം ലീഗ്,  യൂത്ത്‌കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ സമരത്തിലായിരുന്നു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജ് ഐങ്ങോത്ത് അടക്കമുള്ളവര്‍ നിരാഹാര സമരവും നടത്തിയിരുന്നു.

സമരക്കാര്‍ രാജ്യസഭാ എം.പി വി.മുരളീധരന് നിവേദനവും നല്‍കിയിരുന്നു. തുടര്‍ന്നാണ് താത്കാലികായി സ്റ്റോപ്പ് അനുവദിച്ച്‌ കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here