ഇരിട്ടി (കണ്ണൂർ): പെരുമ്പാടി മാക്കൂട്ടം ചുരത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയത് ട്രോളിബാഗില് തള്ളിയ മൃതദേഹം. തലശ്ശേരി -കുടക് അന്തര്സംസ്ഥാനപാതയിലാണ് സംഭവം. 18 -19 വയസ്സുള്ള യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കഷണങ്ങളാക്കി മടക്കിക്കൂട്ടി പെട്ടിയിലാക്കിയ നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.
ചുരിദാർ പോലുള്ള വസ്ത്രം കണ്ടെത്തിയതിനാൽ...
ന്യൂഡൽഹി: അസദുദ്ദീൻ ഉവൈസിയുടെ തട്ടകത്തിൽ ഹൈദരാബാദ് നിസാമിന്റെ പിന്മുറക്കാരുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച. മുസ്ലിം ന്യൂനപക്ഷത്തിനിടയിൽ കോൺഗ്രസിന്റെ സംഘടനാ വ്യാപനം ലക്ഷ്യമിട്ട് തെലങ്കാന കോൺഗ്രസ് നേതാക്കൾ മുൻകൈ എടുത്താണ് ഹൈദരാബാദ് നിസാം കുടുംബത്തിലെ പിന്മുറക്കാരുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്.
നേരത്തെ നിശ്ചയിച്ചത് പ്രകാരം കോൺഗ്രസ് പ്രവർത്തക സമിതി...
പാറ്റ്ന: പൊലീസ് ഉദ്യോഗസ്ഥര് നടുറോഡില് ഏറ്റുമുട്ടന്നതിന്റെ വീഡിയോ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായി. ബിഹാറിലെ നളന്ദയിലായിരുന്നു സംഭവം. റോഡിന്റെ ഒരു വശത്ത് നിര്ത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിന് മുന്നില് നിരവധിപ്പേര് നോക്കി നില്ക്കുമ്പോഴായിരുന്നു പൊലീസുകാരുടെ ഏറ്റുമുട്ടല്.
രണ്ട് പേരില് ഒരാള് കൈക്കൂലി വാങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന് ആരോപിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഇരുവരും ഏറ്റമുട്ടുന്നു. കഴുത്തിന് കുത്തിപ്പിടിച്ച്...
അഹമ്മദാബാദ് : ഗുജറാത്തിൽ കനത്ത മഴ. ഡാമുകൾ തുറന്നതോടെ വിവിധ ജില്ലകളിൽ പ്രളയസമാന സാഹചര്യമാണ്. വെള്ളമുയർന്നതോടെ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ എൻഡിആർഎഫ് സംഘം രക്ഷിച്ചു. ശനിയാഴ്ച മുതൽ പെയ്ത കനത്ത മഴയാണ് അപ്രതീക്ഷിതമായി സംസ്ഥാനത്തെ പ്രളയസമാന സാഹചര്യത്തിലേക്ക് നയിച്ചത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. നർമ്മദ അടക്കം ഡാമുകൾ കൂടി തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളടക്കം മുങ്ങി.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ...
ട്രാഫിക് നിയമങ്ങള് ലംഘിച്ച് നടുറോഡില് ബൈക്ക് സ്റ്റണ്ട് നടത്തിയ തമിഴ് യുട്യൂബര്ക്ക് പരിക്ക്. ട്വിന് ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോവ്ലോഗറും നടനുമായ ടിടിഎഫ് വസന് ആണ് അപകടത്തില് പെട്ടത്. കാഞ്ചീപുരം ജില്ലയില് ചെന്നൈ- ബംഗളൂരു ഹൈവേയില് ഞായറാഴ്ചയാണ് അപകടം. ഹൈവേ സര്വീസ് റോഡില് ഒരു വീലി (പിന് ചക്രം മാത്രം നിലത്ത്...
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്.
2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ്...
ദില്ലി: ഗള്ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില് ഹര്ജി സമര്പ്പിച്ച് കേരള പ്രവാസി അസോസിയേഷന്. വിമാന കമ്പനികളെ നിയന്ത്രിക്കാന് വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന് വിമാന കമ്പനികള് അധികാരം നല്കുന്ന ഇന്ത്യന് വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹര്ജി...
ലഖ്നോ: സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെ വഴിയിലൂടെ നടന്ന മുഹമ്മദ് ഖാസിം എന്ന തട്ടുകടയിലെ ബിരിയാണി വിൽപനക്കാരൻ നടന്നുകയറുന്നത് സിവിൽ കോടതി ജഡ്ജിയുടെ കസേരയിലേക്ക്. യു.പി പ്രൊവിഷനൽ സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്ക് നേടിയ ഖാസിമിന്റെ വിജയഗാഥ ആയിരങ്ങൾക്ക് പ്രചോദനമാണ്.
യു.പി സംഭാൽ റുഖ്നുദ്ദീൻ സരായിയിലെ ഹലീം വിൽപനക്കാരൻ വാലി മുഹമ്മദിന്റെ മകനാണ് മുഹമ്മദ് ഖാസിം. ദാരിദ്ര്യം...
ഗോരഖ്പൂർ: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തുക്കൾ 15 കാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം. മരിച്ച ചന്ദനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. 115 രൂപയുടെ ബില്ലാണ് ഇവർക്ക് ലഭിച്ചത്. ഇത് അടക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറയുന്നു....
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...