ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. വോട്ടർപട്ടിക പരിഷ്കരിക്കാനുള്ള തങ്ങളുടെ അധികാരത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വാദിച്ചപ്പോഴാണ് പരാമർശമുണ്ടായത്. വ്യാഴാഴ്ചയും വാദം തുടരും.
‘ജനപ്രാതിനിധ്യ നിയമത്തിൽനിന്ന് വ്യതിചലിച്ചാണോ കമ്മിഷൻ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജന ചർച്ച തുടങ്ങി യുഡിഎഫ്. ആദ്യ ഉഭയകക്ഷി ചർച്ചയിൽ ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടില്ല. എന്നാൽ കോൺഗ്രസും ലീഗും തമ്മിൽ സീറ്റ് വച്ചുമാറുന്നത് പരിഗണനയിലാണ്. തിരുവമ്പാടി, ഗുരുവായൂർ, കളമശ്ശേരി സീറ്റ് വച്ച് മാറ്റമാണ് പരിഗണനയിലുള്ളത്. ഈ സീറ്റുകൾ കോൺഗ്രസിന് നൽകിയാൽ പകരം തവനൂർ, പട്ടാമ്പി, കൊച്ചി സീറ്റുകൾ...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളും. മോശം എന്ന് പറയുന്നത് 20 ശതമാനം പേരുമാണ്. 40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22...
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ടോൾ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി ജനകീയ സമരം...
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89 കോടി പേരാണ് യുപിയിൽ പുറത്തായത്. തമിഴ്നാടാണ് ഉത്തർപ്രദേശിന് പിന്നിൽ. 97 ലക്ഷം ആളുകളാണ് തമിഴ്നാട്ടിൽ പുറത്തുപോയത്. തൊട്ടുപിന്നിലുള്ള ഗുജറാത്തിൽ 74 ലക്ഷം പേരാണ് പുറത്താക്കപ്പെട്ടത്. പശ്ചിമ ബംഗാളിൽ...
കോഴിക്കോട്: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി രണ്ടത്താണി സ്വദേശി കാലടി കുഞ്ഞഹമ്മദ് മകൻ മെൻ്റലിസ്റ്റും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റുമായ അജ് വദ് കാലടി.
കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സാറിന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ. കെ മലയത്തിൽ...
കൊല്ലം: കോൺഗ്രസ് നേതാവിന്റെ ഖബറിടം സന്ദർശിക്കവേ തലമറച്ചതിന്റെ പേരിൽ തനിക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ.
കൊല്ലം മേയർ എ.കെ.ഹഫീസ് ചുമതലയേൽക്കുന്നതിന് മുൻപ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം മൺമറഞ്ഞ കോൺഗ്രസ് നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ സന്ദർശിച്ചിരുന്നു. ഇക്കൂട്ടത്തിൽ മുൻ കോൺഗ്രസ് നേതാവ് എ.എ.റഹീമിന്റെ ഖബറിടവും സന്ദർശിച്ചിരുന്നു. ഇവിടെ...
ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട ഹിയറിങ്ങിന് ഹാജരാകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കൊൽക്കത്തയിലെ ജാദവ്പൂരിലെ സ്കൂളിൽ തിങ്കളാഴ്ച ഹാജരാകാൻ ആണ് നിർദേശം. എന്യൂമറേഷൻ ഫോമുകളിലെ തിരുത്തുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹിയറിങ്. വിജയ് ഹസാരെ ട്രോഫിക്കായി രാജ്കോട്ടിൽ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഷമി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അറിയിച്ചു.
റാഷ്ബെഹാരി നിയമസഭാ മണ്ഡലത്തിൽ...
പുകവലിക്കാരെയും പാന് മസാല ഉപയോഗിക്കുന്നവരെയും കാത്തിരിക്കുന്നത് കടുത്ത വിലക്കയറ്റം. സിഗരറ്റുകളുടെ നികുതി ഘടന പരിഷ്കരിച്ചുകൊണ്ട് ഫെബ്രുവരി 1 മുതല് പുതിയ എക്സൈസ് ഡ്യൂട്ടി പ്രാബല്യത്തില് വരുമെന്ന് കേന്ദ്ര സര്ക്കാര് അറിയിച്ചു. ഇതോടെ സിഗരറ്റ് വിലയില് 20 മുതല് 30 ശതമാനം വരെ വര്ദ്ധനവുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്.
ജിഎസ്ടി നിരക്കുകള് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി....
തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകൾ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി...