WhatsApp

വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടോ; സേവനം തടസപ്പെട്ടതിന് വിശദീകരണം തേടി സര്‍ക്കാര്‍

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും രണ്ട് മണിക്കൂറോളം നേരം പ്രവര്‍ത്തനരഹിതമായി. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് തകരാര്‍ നേരിട്ട് തുടങ്ങിയത്. പിന്നീട് പ്രവര്‍ത്തനം സാധാരണ നിലയിലാവുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രണ്ട് മണിക്കൂര്‍ നേരം വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയോട്...

ഒക്ടോബർ 24 മുതൽ ചില ഫോണുകളിൽ വാട്‌സ്ആപ്പ് ലഭിക്കില്ല

ഒക്ടോബർ 24 മുതൽ ചില സ്മാർട്ഫോണുകളിൽ വാട്സ് ആപ്പ് ആപ്ലിക്കേഷൻ പ്രവർത്തിക്കില്ല. പഴയ ഫോണുകൾ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക. പലർക്കും ഇപ്പോൾ തന്നെ വാട്‌സ്ആപ്പ് ഇക്കാര്യം മുന്നറിയിപ്പായി നൽകിയിട്ടുണ്ട്. ഇതിനുപരിഹാരമായി ഫോണുകൾ അപ്ഡേറ്റ് ചെയ്താൽ മതിയാകും. പഴയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാൽ ഓപ്പറേറ്റിങ്...

അവതാർ ഫീച്ചറുകൾ ഇനി വാട്സ് ആപ്പിലും ലഭ്യം

ന്യൂയോര്‍ക്ക്: ഇനി ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പോലെ വാട്ട്സ്ആപ്പിലും അവതാർ ഫീച്ചർ ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈൽ ഫോട്ടോയായി ഉപയോ​ഗിക്കാനും വീഡിയോ കോളുകൾക്കിടയിൽ ഉള്‍പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത. ആൻഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്സ്ആപ്പ് ബീറ്റയിൽ ഇവ ലഭ്യമായി തുടങ്ങി എന്ന് വാബെറ്റ് ഇൻഫോ പുറത്തുവിട്ട...

‘അയച്ച സന്ദേശം എഡിറ്റ് ചെയ്യാം’: പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ്

സന്‍ഫ്രാന്‍സിസ്കോ: മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. എന്നും പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്ട്സ്ആപ്പ്, അതിന് വേണ്ടി എന്നും പ്രയത്നിക്കാറുണ്ട്. ഇപ്പോള്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറിന്‍റെ അണിയറയിലാണ് എന്നാണ് വാര്‍ത്ത. ഈ ഫീച്ചര്‍ നേരത്തെ പ്രവചിക്കപ്പെട്ടതാണ്, ഇപ്പോള്‍ ഇതിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്സ്ആപ്പ് ഉടന്‍...

‘വ്യൂ വണ്‍സ്’ ഫീച്ചറില്‍ വന്‍ പരിഷ്കരണം നടത്തി വാട്ട്സ്ആപ്പ്

ന്യൂയോർക്ക്: 2021 ഓഗസ്റ്റിലാണ് വാട്ട്സ്ആപ്പ് വ്യൂ വൺസ് എന്ന പ്രത്യേകത അവതരിപ്പിച്ചത്. കോൺടാക്റ്റിലെ ഒരു വ്യക്തി അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒരു തവണ മാത്രം കാണാൻ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. കണ്ടു കഴിഞ്ഞാൽ അവ സ്വയം ഇല്ലാതാകും. സ്നാപ് ചാറ്റ് പോലുള്ള ചാറ്റിംഗ് ആപ്പുകൾ വാട്ട്സ്ആപ്പിന് മുൻപ് തന്നെ അവതരിപ്പിച്ച പ്രത്യേകതയാണ് ഇത്. സ്വകാര്യവും വളരെ...

അയച്ച സന്ദേശം എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡൽഹി: അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. നിലവിൽ അയച്ച സന്ദേശത്തിൽ തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ മെസേജ് ഡീലിറ്റ് ചെയ്ത് പുതിയത് അയക്കാനാണ് സംവിധാനം ഉള്ളത്. എന്നാൽ, ഇതിന് പകരം അയച്ച സന്ദേശം എഡിറ്റ് ചെയ്യാൻ ഉപയോക്താവിന് അവസരം നൽകുന്ന ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. നിലവിൽ വാട്സ്ആപ്പ് ഫീച്ചർ വികസിപ്പിച്ച് വരികയാണ്. വൈകാതെ...

ഫാസ്ടാഗ് റീച്ചാര്‍ജ് സേവനം ഒരുക്കി വാട്സാപ്പ്

ഉപഭോക്തൃ സൗഹൃദ ഫീച്ചറുകള്‍ അ‌വതരിപ്പിക്കുന്നവരില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുള്ള വാട്സാപ്പ് ഇപ്പോള്‍ അ‌ത്തരത്തില്‍ ​ഒരു പുത്തന്‍ ഫീച്ചര്‍ അ‌വതരിപ്പിച്ചിരിക്കുകയാണ്. വാട്സാപ്പ് വഴി ഇനി ഫാസ്ടാഗും റീച്ചാര്‍ജ് ചെയ്യാം. മുമ്പ് വാട്സാപ്പ് പണം ​കൈമാറ്റം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമായിരുന്നു. അതേ മാതൃകയില്‍ ഈ പുതിയ ഫാസ്ടാഗ് റീച്ചാര്‍ജ് സൗകര്യവും ഏറെ പ്രയോജനപ്രദമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്....

മെസേജ് കൈവിട്ട് പോയാൽ പേടിക്കേണ്ട, വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാം

വാട്‌സാപ്പ് അഡ്മിന്‍മാര്‍ക്ക് ഇനി കൂടുതല്‍ അധികാരം. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ ഇനി അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്‌സാപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സൗകര്യം ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം. നിങ്ങള്‍ അഡ്മിന്‍ ആയ ഏതെങ്കിലും ഗ്രൂപ്പില്‍ മറ്റുള്ളവര്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു...

ലക്ഷക്കണക്കിന് ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്; ജൂലൈയിലെ കണക്ക് കേട്ടാൽ ഞെട്ടും

ന്യൂഡൽഹി: ജൂലൈ മാസത്തിൽ 23.87 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് അറിയിച്ചു. ഇതിൽ 14.16 ലക്ഷം അക്കൗണ്ടുകൾ, ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും പരാതി അടങ്ങുന്ന റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചിരുന്നു. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021ന് കീഴിലുള്ള പ്രതിമാസ റിപ്പോർട്ടിലാണ്...

വീണ്ടും 3 ഫീച്ചറുകൾ കൂടി വാട്ട്‌സ് ആപ്പിൽ വരുന്നു; പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

വാട്‌സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. നമ്മൾ വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന...
- Advertisement -spot_img

Latest News

ഗ്യാസ് വില വർധന; ഹോട്ടലുടമകൾ സമരത്തിലേക്ക്, ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച്...
- Advertisement -spot_img