Sunday, May 19, 2024

WhatsApp

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക. അതുകൊണ്ട് തന്നെ ഇനിമുതൽ അപരചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ്...

സുരക്ഷിതമായ ഗ്രൂപ്പ് ചാറ്റിനായി ഉടന്‍ വാട്ട്‌സ്ആപ്പില്‍ ഈ മാറ്റം വരും; അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കിടിലന്‍ ഫീച്ചര്‍

ഗ്രൂപ്പ് ചാറ്റുകള്‍ രാജ്യസുരക്ഷയ്ക്കും നാടിന്റെ ഐക്യത്തിനും വരെ ഭീഷണിയായി മാറാന്‍ തുടങ്ങിയ ഒട്ടനവധി അനുഭവങ്ങള്‍ നമ്മുക്കുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് ചാറ്റുകള്‍ അനുവദിച്ച് തുടങ്ങിയ കാലം മുതല്‍ക്ക് വാട്ട്‌സ്ആപ്പ് കൂടുതല്‍ സുരക്ഷിതത്വത്തിന് വേണ്ടി ആപ്പില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഗ്രൂപ്പ് ചാറ്റില്‍ ഏര്‍പ്പെടുന്നതിന് ഗ്രൂപ്പ് അഡ്മിന് കുറച്ചുകൂടി അധികാരങ്ങള്‍...

വാട്സ് ആപ് ദുരുപയോഗം; റദ്ദാക്കിയത് 2.9 ദശലക്ഷം അക്കൗണ്ടുകള്‍

ദുരുപയോഗം തടയാനായി രാജ്യത്ത് 2.9 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി അറിയിച്ച് സാമൂഹ്യമാധ്യമമായ വാട്ട്‌സ് ആപ്. എന്‍ഡ് ടു എൻഡ് എന്‍സ്‌ക്രിപ്റ്റഡ് ഫീച്ചറിന്റെ സഹായത്തോടെ ആപ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടിയെടുത്തതെന്നും ഇത്തരം പ്രവണതകളെ പ്രതിരോധിക്കുമെന്നും വാട്സ് ആപ് വ്യക്തമാക്കി . ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍മിത ബുദ്ധിയുടേയും ന്യൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ വര്‍ഷങ്ങളായി പുതിയ...

വരുന്നു വാട്ട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ; 4 പുതിയ ഫീച്ചറുകൾ അറിയാം

വാട്ട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. നമ്മൾ ഇടുന്ന സ്റ്റേറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാനും കസ്റ്റമൈസ് ചെയ്യാനുമാണ് പുതിയ മാറ്റങ്ങൾ വാട്ട്‌സ് ആപ്പിൽ വരുത്തിയിരിക്കുന്നത്. വോയ്‌സ് മെസേജ്, സ്‌റ്റേറ്റസ് റിയാക്ഷൻ, സ്‌റ്റേറ്റസ് പ്രൊഫൈൽ റിംഗ് , ലിങ്ക് പ്രിവ്യു എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചറുകൾ. ഇനിമുതൽ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രവർത്തിക്കുന്ന അതേ മാതൃകയിലാകും വാട്ട്‌സ് ആപ്പ്...

പ്രവര്‍ത്തനം നിലയ്ക്കുന്നു; നാളെ മുതല്‍ ഈ ഫോണുകളോട് വാട്‌സ്ആപ്പ് ‘ബൈ’ പറയും

ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകളില്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഐഫോണ്‍ 6, ആദ്യ ജനറേഷന്‍ ഐഫോണ്‍ എസ്ഇ, പഴയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ് നിശ്ചലമാകും. ആന്‍ഡ്രോയ്ഡ് 4.0.3യോ അതിനുശേഷമോ ഉള്ള ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളിലോ, ഐഒഎസ് വെര്‍ഷന്‍ 12ഓ അതിന് മുകളിലുമുള്ള ഫോണുകളിലും മാത്രമേ ഇനി മുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ. ഐഫോണ്‍...

‘ഫോട്ടോ ക്വാളിറ്റിയിൽ ഇനി പ്രശ്‌നം വരില്ല’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പിൽ ഫോട്ടോകൾ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാവുന്ന സവിശേഷത പുറത്തിറക്കാനൊരുങ്ങി മെറ്റ. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വെബ്റ്റൈൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേഷനിൽ ഈ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഫോട്ടോ അയക്കുമ്പോൾ കാണുന്ന ഡ്രോയിംഗ് ടൂൾ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തുക. ചിത്രങ്ങളുടെ യഥാർത്ഥ ഗുണനിലവാരത്തോടെ അയക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.ഫോട്ടോകൾ...

കിടിലൻ എന്ന് പറഞ്ഞാൽ പോരാ, ഇത് വൻ പൊളി തന്നെ! വാട്സ് ആപ്പിൽ പുതിയ ഓപ്ഷൻ എത്തുന്നു

വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ല, ഡോക്യുമെന്റായി അയച്ചില്ലേ എന്നൊക്കെ പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് നല്ല ക്വാളിറ്റിയുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാനുള്ള ഓപ്ഷനാണ് ആപ്പിലെത്തുന്നത്. വാബെറ്റ് ഇൻഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ...

വാട്‌സ്ആപ്പിലെ പുതിയ ഫീച്ചർ, എന്താണ് ‘കെപ്റ്റ് മെസേജ്’?

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് കൂടുതൽ ജനകീയമാവാൻ തുടങ്ങിയിട്ട് നാളേറെയായി. ആപ്പ് ലോകത്ത് തങ്ങളുടെ അപ്രമാധിത്യം തുടരുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്. ഇപ്പോഴിതാ 'ഡിസപ്പിയറിങ് മെസ്സേജ്' ഫീച്ചറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് നൽകാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. താൽക്കാലികമായി മാഞ്ഞ് പോവുന്ന മെസ്സേജുകൾ സേവ് ചെയ്ത് സൂക്ഷിക്കാനാവുന്നതാണിത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോം നിലവിൽ 'കെപ്റ്റ്...

പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്; പുതിയ ഫോണ്‍ എടുക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായേക്കും

2022 ല്‍ അവതരിപ്പിച്ച ചില ഫീച്ചറുകളും അപ്‌ഡേറ്റുകളും വാട്‌സാപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. ഒട്ടവവധി പുതിയ ഫീച്ചറുകള്‍ 2023 ന്റെ തുടക്കത്തോടെ തന്നെ അവതരിപ്പിക്കാനും വാട്‌സാപ്പ് പദ്ധതിയിടുന്നുണ്ട്. ഇപ്പോഴിതാ പുതിയ 'ചാറ്റ് ട്രാന്‍സ്ഫര്‍' ഫീച്ചര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നുവെന്നും അതിന്റെ പണിപ്പുരയിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ചാറ്റ് ഹിസ്റ്ററി ആന്‍ഡ്രോയിഡില്‍ നിന്ന് ഐ.ഒ.എസിലേയ്ക്ക്...

ചാറ്റുകള്‍ക്കുള്ളിലും മെസേജുകള്‍ പിന്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഡല്‍ഹി: വ്യക്തിഗത ചാറ്റുകള്‍ക്കുള്ളില്‍ മെസേജുകള്‍ പിന്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. നിലവില്‍ ചാറ്റ് ലിസ്റ്റില്‍ വ്യക്തിഗത ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. വ്യക്തിഗത ചാറ്റുകള്‍ക്കുള്ളിലും മെസേജുകള്‍ പിന്‍ ചെയ്ത് ഹൈലൈറ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. പെട്ടെന്ന് സന്ദേശം തിരിച്ചറിയുന്നതിനും ഓര്‍മ്മിക്കുന്നതിനുമാണ് പിന്‍ ഫീച്ചര്‍ ഉപയോഗിക്കുന്നത്. മെസേജുകള്‍...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img