Wednesday, July 9, 2025

Weather

യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

യു.എ.ഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞിന് സാധ്യത. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമായി വാഹനമോടിക്കാനുള്ള ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രി തന്നെ രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.

മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

യു.എ.ഇയിൽ മിക്കയിടങ്ങളിലും ഇന്ന് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം എല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ഭാഗികമായി മേഘാവൃതമായിരിക്കാനും സാധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകുന്നത്. ചിലയിടങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബൂദബിയിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img