Tuesday, December 5, 2023

rain

സംസ്ഥാനത്ത് മൂന്നു പുഴകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ...

123 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റില്‍; സംസ്ഥാനത്ത് വരൾച്ച സൂചന

കോഴിക്കോട്: കാലവർഷം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ജൂൺ മാസത്തിൽ മാത്രം 60% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ സാധാരണ പോലെ മഴ കിട്ടിയെങ്കിലും 9% ത്തിന്റെ കുറവുണ്ടായി. 123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റിലാണ്. 87% മഴയുടെ...

ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമർദമാകും, കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്നുമാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിൽ അടുത്ത...

മഴക്കുറവ്; കാസർകോട് ജില്ലയ്ക്ക് ജാഗ്രതാ നിർദേശം

കാസർകോട് : കാലവർഷത്തിൽ മഴലഭ്യത കുറഞ്ഞത്തോടെ ജാഗ്രതയോടെ ജലം ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. ജലസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് നിർദേശം.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 12 വരെ 2703.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1904.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ 30 ശതമാനം കുറവ്....

ഉദ്ഘാടനം കഴിഞ്ഞ് വെറും മൂന്നേ മൂന്ന് മാസം, 96 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലത്തിൽ കുഴി; കരാറുകാരന് നോട്ടീസ്

അഹമ്മദാബാദ്: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്കുള്ളിൽ ഗുജറാത്തിലെ സനതൽ മേൽപ്പാലത്തില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു. മാര്‍ച്ച് 10നാണ് സനതൽ മേൽപ്പാലത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞത്. പാലത്തിൽ കുഴികള്‍ വന്നതോടെ നിര്‍മ്മാണം നടത്തിയ കമ്പനിക്കും പ്രോജക്ട് മാനേജ്‌മെന്റ് കമ്പനിക്കുമെതിരെ അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് അയച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പാലത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാത്തതാണ് സാരമായ കേടുപാടുകൾക്ക്...

മഴപെയ്യിക്കാന്‍ വിചിത്ര ആചാരം; കര്‍ണാടകയില്‍ ആണ്‍കുട്ടികളെ തമ്മിൽ ‘വിവാഹം’കഴിപ്പിച്ചു

ബെംഗളൂരു: മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ രണ്ട് ആണ്‍കുട്ടികളുടെ 'വിവാഹം നടത്തി' കര്‍ണാടകയിലെ ഒരു ഗ്രാമം. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും പാരമ്പര്യരീതിയില്‍ ഒരുക്കിയായിരുന്നു ചടങ്ങുകള്‍. പങ്കെടുത്തവർക്കായി ഗംഭീരസദ്യയും ഒരുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ അളവില്‍...

പെയ്യാൻ മടിച്ച് കാലവർഷം, സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷം, ഇതുവരെ പെയ്തതിന്റെ കണക്ക് ഇതാ…

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഇനിയും ശക്തമായില്ല. ജൂൺ ഒന്നുമുതൽ 14വരെയുള്ള കണക്കനുസരിച്ച് 55 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ 31 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ഇതുവരെ 280.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 126 മി.മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പത്തനംതിട്ട മാത്രമാണ് ശരാശരിക്കടുത്ത് മഴ ലഭിച്ച ജില്ല. ബാക്കി 13...

സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബിപോര്‍ജോയ് ചുഴലികാറ്റിന്റെ സ്വാധീനമാണ് മഴ കനക്കാൻ കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,...

സംസ്ഥാനത്ത് ഇത്തവണ കാലവർഷം കനക്കും; ശരാശരിക്ക് മുകളിൽ മഴ സാധ്യതയെന്ന് പ്രവചനം

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു.

രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും മഴ മുന്നറിയിപ്പ്; മലയോര മേഖലകളില്‍ കൂടുതല്‍ സാദ്ധ്യത

സംസ്ഥാനത്ത് ഇന്നും ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മധ്യ തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് മലയോര മേഖലയില്‍ കൂടുതല്‍ സാധ്യതയെന്നും മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍...
- Advertisement -spot_img

Latest News

എം.പി.എൽ ക്രിക്കറ്റ് കിരീടം ബി.എഫ്.സി ബൈദലക്ക്; ടി എഫ്.സി ബന്തിയോട് റണ്ണേഴ്‌സ് അപ്പ്

ഷാർജ: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റുകളുടെ ഭാഗമായ എം പി എൽ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ബി...
- Advertisement -spot_img