modi

ശാഖയില്‍ പോയവര്‍ക്ക് ഗോഡ്‌സെയെ മാത്രമേ അറിയാന്‍ കഴിയൂ; ട്രെന്‍ഡിങ്ങായി ‘ഗോ ബാക്ക് മോദി’

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ കുറിച്ച് നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിനെതിരെ മോദിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ശാഖയില്‍ പോയൊരാള്‍ക്ക് തീവ്ര ഹിന്ദുത്വ നേതാവായ നാഥുറാം ഗോഡ്‌സെയെ മാത്രമേ അറിയാന്‍ വഴിയുള്ളൂവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ബിജെപി നേതാവിനെതിരേ ഉയരുന്നത്. 1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ...

സംഘ്‌പരിവാറിന്റെ ബ്രെയിൻവാഷ് അജണ്ട, ഹിന്ദുവികാരം കത്തിക്കുന്ന മോദി മാഫിയ; തുറന്നുകാട്ടി ധ്രുവ് റാഠി

2014ല്‍ സീറോ സബ്സ്ക്രൈബേഴ്സുമായി തുടങ്ങിയ ചാനല്‍ കൃത്യം പത്താം വര്‍ഷത്തിലെത്തുമ്പോള്‍ 18 മില്യണ്‍ സബ്സ്ക്രൈബേഴ്‌സ്‌. . ഇലക്ടറല്‍ ബോണ്ട്, ഇ.വി.എം, മണിപ്പൂര്‍, തൊഴിലില്ലായ്മ, സര്‍ജിക്കല്‍ സ്ട്രൈക്ക്, നോട്ടുനിരോധനം, ഗോമാതാവും ഇന്ത്യയും എന്നിങ്ങനെ സംഘ്പരിവാർ രാഷ്ട്രീയത്തിൽ രാജ്യം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നുകാട്ടി. ഇന്ന് ഭരണകൂടത്തിന്റെ ശക്തനായ രാഷ്ട്രീയ എതിരാളിയായി മാറിയിരിക്കുന്നു ധ്രുവ് റാഠി എന്ന 29കാരൻ. ധ്രുവിന്റെ...

മുസ്ലീം വിഭാഗത്തിനെതിരായ പരാമ‍ര്‍ശം: പ്രധാനമന്ത്രിയുടെ പ്രസംഗം വന്‍വിവാദത്തില്‍, ആയുധമാക്കി പ്രതിപക്ഷം

ദില്ലി : കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം വന്‍വിവാദത്തില്‍. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മോദിക്കെതിരെ രാജ്യവ്യാപകമായി കൂട്ട പരാതി നല്‍കാനും പ്രതിപക്ഷം ആഹ്വാനം ചെയ്തു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ വിഭാഗീയ പരാമര്‍ശം...

‘മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

ന്യൂഡഹി: സമൂഹമാധ്യമമായ എക്സിൽ വലിയ ഫോളോവേഴ്സുള്ള മുൻനിര രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം പേരും വ്യാജമാണെന്ന് അടുത്തിടെ ട്വിപ്ലോമസി പുറത്തിവിട്ട ട്വീറ്റില്‍ പറയുന്നു. അന്താരാഷ്ട്ര സംഘടനകളെയും സർക്കാരുകളെയും അവരുടെ ഡിജിറ്റൽ സ്ട്രാറ്റജി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ട്വിപ്ലോമസി. 40,993,053 ഫോളോവേഴ്സാണ് മോദിക്കുള്ളത്. അതിൽ 24,799,527...

മോദിയുടെ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കുമെതിരെ നടപടിക്ക് ഉത്തരവിട്ടു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ നടപടിക്ക് നിര്‍ദ്ദേശം. ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാനാന്‍ വിദ്യാഭ്യാസ വകുപ്പാണ് നിര്‍ദേശം നല്‍കിയത്. കുട്ടികള്‍ക്കൊപ്പം പോയ അധ്യാപകര്‍ക്കെതിരെയും നടപടി വേണം. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിഇഒ നിര്‍ദ്ദേശിച്ചു. നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങിയ സായിബാബ കോളനി ജംഗ്ഷനില്‍ സ്‌കൂള്‍ യൂണിഫോം...

‘ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടിൽ നിന്നൊരാൾ’; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടിൽ നിന്നുള്ള ഒരാൾ... എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്. മകര സംക്രാന്തിയോടനുബന്ധിച്ച് നരേന്ദ്ര മോദി തന്‍റെ വസതിയിലെ പശുക്കൾക്ക് തീറ്റ നൽകുന്ന ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ...

‘മോദി എത്തുംവരെ ഇന്ത്യ നന്നായി കളിച്ചു; ദുശ്ശകുനം എത്തിയതോടെ കളി തോറ്റു’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകകപ്പ് കാണാൻ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്ന് രാഹുൽ ​ഗാന്ധി പരിഹസിച്ചു. എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറയുന്നു.  മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി...

സ്വന്തം പേരിട്ട സ്റ്റേഡിയത്തില്‍ പോയി കളി കാണാന്‍ സമയമുണ്ട്, പക്ഷെ ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല; ലോകകപ്പിന് പിന്നാലെ മോദിക്കെതിരെ വിമര്‍ശനം

ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണാന്‍ നേരിട്ട് പോയ മോദിക്ക്, സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ സ്വന്തം...

‘മണിപ്പൂരിനേക്കാൾ ഇസ്രയേലിനോടാണ് മോദിക്ക് താൽപര്യം’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ. ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല....

‘മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോര’; കര്‍ണാടകയിലെ തോല്‍വി ആത്മപരിശോധനയ്ക്കുള്ള സമയമെന്ന് ആർഎസ്എസ്

ദില്ലി: വരുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോരെന്ന് ആർഎസ്എസ് മുഖപത്രം ഓർ​ഗനൈസർ. സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതൃത്വവും പ്രാദേശിക ഘടകങ്ങളിൽ കൃത്യമായ പ്രവർത്തനവും ഉറപ്പാക്കണമെന്ന് ഓർ​ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കർണാടക തെരഞ്ഞെടുപ്പ് പരാജയം ആത്മപരിശോധനയ്ക്കുള്ള സമയമെന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായി കർണാടക തെരഞ്ഞെടുപ്പിലാണ് സംസ്ഥാന...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img