media vision news

അശ്ലീല സൈറ്റിൽ വീഡിയോ തപ്പുന്നതിനിടെ യുവാവ് കണ്ടത് സ്വന്തം ദൃശ്യങ്ങൾ; ഹോട്ടലിലെ ചതി! കാമുകി പിന്നീട് മിണ്ടിയില്ല; ദുരനുഭവം പറഞ്ഞ് യുവാവ്

ബീജിങ്: തെക്കൻ ചൈനയിലെ ഷെൻഷെനിലുള്ള ഒരു ഹോട്ടൽ മുറിയിൽ താമസിച്ച യുവാവ്, പിന്നീട് അശ്ലീല സൈറ്റുകൾ പരിശോധിക്കുന്നതിനിടെ സ്വന്തം വീഡിയോ കണ്ട് അമ്പരന്നു. മൂന്നാഴ്ച മുമ്പ് താനും കാമുകിയും ഹോട്ടലിൽ താമസിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങളായിരുന്നു അവ. ഹോട്ടൽ മുറിയിൽ രഹസ്യമായി സ്ഥാപിച്ചിരുന്ന ക്യാമറ ഉപയോഗിച്ചാണ് ഇവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയത്. തങ്ങൾ മുറിയിലേക്ക് പ്രവേശിക്കുന്നത് മുതൽ...

ഓൺലൈൻ തട്ടിപ്പിന് 25,000 രൂപ വരെ നഷ്ടപരിഹാരം; പുതിയ ചട്ടക്കൂടുമായി ആർബിഐ

ന്യൂഡൽഹി: ചെറിയ തുകകളുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് ആശ്വാസകരമായ പുതിയ പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ 65 ശതമാനവും 50,000 രൂപയിൽ താഴെയുള്ളവയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ആർബിഐ പുതിയ നഷ്ടപരിഹാര ചട്ടക്കൂട് അവതരിപ്പിച്ചത്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തട്ടിപ്പുകൾ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം, 25,000 രൂപ...

ഷിറിയയിൽ വീടിന് തീ പിടിച്ച സംഭവം; രക്ഷാപ്രവർത്തനങ്ങളിൽ വന്ന വീഴ്ച അന്വേഷിക്കണം – ഷിറിയ ഗ്രാമവികസന സമിതി

കുമ്പള: ഷിറിയയിൽ വീടിന് തീ പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങളിൽ അധികൃതർക്ക് സംഭവിച്ച വീഴ്ച അന്വേഷിക്കണമെന്ന് ഷിറിയ ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി 9 നാണ് ഷിറിയ ബത്തേരി റോഡിൽ മൊയ്തീൻ കുട്ടി സീമാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓടു മേഞ്ഞ വലിയ വീടിന് തീ പിടിച്ചത്. ആയിശ എന്ന സ്ത്രീയും ഒരു കുട്ടിയും താമസിച്ചു...

അഞ്ച് പ്രവൃത്തിദിനം, ശനിയാഴ്ച അവധി; അംഗീകരിച്ച് സംഘടനകൾ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന നിർദ്ദേശത്തിന് സർക്കാർ ജീവനക്കാരുടെ സംഘടനകൾ തത്വത്തിൽ അംഗീകാരം നൽകി. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സംഘടന പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് ഈ ധാരണയായത്. ശനിയാഴ്ച അവധി നൽകുന്നതിന് പകരമായി മറ്റ് ദിവസങ്ങളിലെ പ്രവൃത്തി സമയം വർദ്ധിപ്പിക്കുന്നതിനോട് സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചില്ല. അഞ്ച് പ്രവൃത്തിദിനങ്ങളിലേക്ക് മാറുമ്പോൾ പൊതു അവധികളും...

കാറിനേക്കാൾ വിലയുള്ള നമ്പർ പ്ലേറ്റ്; പൊന്നും വില കേട്ട് ഞെട്ടി വാഹനപ്രേമികൾ

ഗുണ്ടൂര്‍: വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ മോഹവിലക്ക് സ്വന്തമാക്കുന്നത് പുതിയ കാര്യമല്ല. സെലിബ്രിറ്റികൾ മുതൽ അതിസമ്പന്നര്‍ വരെ ഇഷ്ടപ്പെട്ട നമ്പറിനായി ലക്ഷങ്ങൾ ചെലവഴിക്കാറുണ്ട്. എന്നാൽ കാറിനെക്കാൾ വിലയിൽ ഫാൻസി നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് ആന്ധ്രാ സ്വദേശിയായ കിരണ്‍ കൊല്‍പകുല. 'DDC 001' എന്ന വിന്‍റേജ് നമ്പര്‍ പ്ലേറ്റ് 2.08 കോടി രൂപക്കാണ് കിരൺ ലേലത്തില്‍ സ്വന്തമാക്കിയത്. രാജ്യത്ത് ഒരു...

മെറ്റക്ക് മുന്നറിയിപ്പുമായി സുപ്രിംകോടതി; ‘നിയമം പാലിക്കാനായില്ലെങ്കിൽ രാജ്യം വിട്ടുപോകണം, ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതില്‍ ടെക് ഭീമനായ മെറ്റക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രിംകോടതി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡാറ്റ പങ്കിടലിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കൂടുതൽ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള...

പഴയ സിം കാർഡുകളിൽ സ്വർണം, യുവാവ് വേർതിരിച്ചെടുത്തത് 27 ലക്ഷം വില വരുന്ന സ്വർണം, പിന്നാലെ സംഭവിച്ചത്…

ബീജിംഗ്: ഉപയോഗശൂന്യമെന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന പഴയ സിം കാർഡുകൾ ഒരു നിധിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഖിയാവോ എന്ന ചൈനക്കാരൻ. പഴയ സിം കാർഡുകളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും ഖിയാവോ വേർതിരിച്ചെടുത്തത് ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചൈനയിലെ റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ പഴയ സിം കാർഡുകൾക്കായി...

ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് സൂപ്പർ ചെക്കിങ്; ഇതിൽ തോറ്റാൽ കിട്ടിയ ലൈസൻസ് മരവിപ്പിക്കും

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന സൂപ്പർ ചെക്കിങ്ങിൽ പരാജയപ്പെട്ടാൽ ലൈസൻസ് മരവിപ്പിക്കും. നിശ്ചിതദിവസത്തിനുശേഷം വീണ്ടും ടെസ്റ്റിന് ഹാജരാകേണ്ടിവരും. ഇതിൽ പാസായാലേ ലൈസൻസ് പുനഃസ്ഥാപിക്കൂ. ജോ. ആർ.ടി.ഒ., ആർ.ടി.ഒ.മാരാണ് പരിശോധന നടത്തേണ്ടത്. ഒരാളുടെ ഡ്രൈവിങ് കഴിവ് പുനഃപരിശോധിക്കാനുള്ള അധികാരം ലൈൻസിങ് അതോറിറ്റിക്ക് കേന്ദ്രമോട്ടോർവാഹന നിയമം നൽകുന്നുണ്ട്. ലൈസൻസ് നേടിയത് കൃത്രിമമാർഗത്തിലൂടെയാണെന്ന വിവരം ലഭിച്ചാൽ...

മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്; വരുന്നു പെയ്ഡ് സബ്സ്ക്രിപ്ഷൻ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് വലിയൊരു മാറ്റത്തിനൊരുങ്ങുന്നു. ബിസിനസ് ഉപയോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'വാട്സ്ആപ്പ് പ്രീമിയം' എന്ന പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉടൻ ലഭ്യമാകും. മെറ്റയുടെ കീഴിലുള്ള ഈ പ്ലാറ്റ്‌ഫോം അതിന്റെ ബിസിനസ് ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ പ്രൊഫഷണൽ ഫീച്ചറുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം...

‘എ ഐ പറഞ്ഞു, എച്ച്ഐവി പ്രതിരോധ മരുന്ന് കഴിച്ചു’; യുവാവ് ഗുരുതരാവസ്ഥയില്‍

ന്യൂഡൽഹി:ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) നിര്‍ദേശ പ്രകാരം എച്ച്ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ന്യൂഡല്‍ഹിയിലെ 45കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെയാണ് യുവാവ് പ്രതിരോധ മരുന്ന് കഴിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. എച്ച്ഐവി ബാധിച്ച ശേഷമാണ് ജീവന് പോലും ഭീഷണിയാകാന്‍ സാധ്യതയുള്ള മരുന്ന് ഇയാള്‍ കഴിച്ചത്....
- Advertisement -spot_img

Latest News

ഉപ്പള നയാബസാറിൽ വന്‍ മയക്കുമരുന്നു വേട്ട; കാറില്‍ കടത്തിയ 38.23 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍, 1,62,500 രൂപയും പിടികൂടി

ഉപ്പള: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മംഗല്‍പാടിയിൽ വന്‍ മയക്കുമരുന്നുവേട്ട. കാറില്‍ കടത്തിയ 38.23ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. കാറും 1,62,500 രൂപയും പിടികൂടി....
- Advertisement -spot_img