കുമ്പള : കാസർകോട്ടെ ഒരു പ്രമുഖ ആശുപത്രിയിൽ രോഗികളുടെ അവകാശമായ ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സ നിഷേധിച്ചതായി പരാതി. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സെക്രട്ടറിയും കിസാൻ രക്ഷാസേന ജില്ലാ ചെയർമാനുമായ ഷുക്കൂർ കാണാജയ്ക്കാണ് കാസർകോട് നുള്ളിപ്പാടിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത്.
ജനുവരി 26ന് പരാതിക്കാരനെ പക്ഷാഘാതം സംഭവിച്ച് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ...
കുമ്പള: മഞ്ചേശ്വരം താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിർബാധം തുടരുമ്പോഴും ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് സാമൂഹിക,മനുഷ്യാവകാശ പ്രവർത്തകൻ എൻ.കേശവൻ നായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജില്ലയിലെ പ്രകൃതി വിഭവങ്ങൾ അന്തർ സംസ്ഥാന മാഫികളുടെ നേതൃത്വത്തിൽ കടത്തിക്കൊണ്ട് പോവുകയാണ്.
ഇവർക്ക്...
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഹോസ്റ്റലിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന...
കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വ്യാപകമായി പരാതികൾ ഉയർന്നതോടെ ഇക്കാര്യത്തിൽ കൂടുത്തൽ വ്യക്തതക്കായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ബന്ധപ്പെട്ടവർ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.
പൊലീസ് സ്റ്റേഷൻ...
കുമ്പള : കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യൽ മെഷീൻ വിതരണവും എം.എൽ.എയെ ആദരിക്കലും വ്യാഴാഴ്ച കുമ്പളയിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ്ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10.3ന് കുമ്പള വ്യാപാരി ഭവനിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാവപ്പെട്ട അഞ്ച് തയ്യൽ തൊഴിലാളികൾക്ക്...
കുമ്പള: രണ്ട് പതിറ്റാണ്ടിലധികമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു.
രണ്ടു വൃക്കകളും പ്രവർത്തനം നിലച്ചതിനെ തുടർന്ന് അടിയന്തരമായി വൃക്കകൾ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫ്,...
കുമ്പള :ഉളുവാര്‍ അസ്സയ്യിദ് ഇസമായീല്‍ അല്‍ ബുഖാരി തങ്ങളുടെ മഖാം ഉറൂസ് ഏപ്രിൽ 25 മുതൽ മെയ് അഞ്ചു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെയ് 5ന് പകൽ ഉറൂസും അതോടനുബന്ധിച്ചുള്ള മത പ്രഭാഷണ പരമ്പര ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെയും നടക്കും. ഏപ്രില്‍ 25ന് രാവിലെ 10 മണിക്ക്,...
കുമ്പള: 7518കലാപ്രതിഭകൾമാറ്റുരയ്ക്കുന്ന ഉപജില്ലാ കലോത്സവത്തിന് വേദിയൊരുക്കി ഒരു എൽ.പി.സ്കൂൾ. കുമ്പള പേരാലിലെ ജി.ജെ.ബി.സ്കൂളാണ് മറ്റു വിദ്യാലയങ്ങൾക്ക് കൂടി മാതൃകയാവുന്നത്. വൻ സാമ്പത്തിക ചെലവു വരുന്ന കലോത്സവം ഏറ്റെടുക്കാൻ ഹൈസ്കൂളുകൾ പ്പോലും മടിക്കുന്ന കാലത്താണിത്.ഈ മാസം 14മുതൽ 18 വരെയാണ് വിവിധ വേദികളിലായി കലോത്സവം നടക്കുന്നത്.16- ന് ഉച്ചയ്ക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.18-ന്...
മഞ്ചേശ്വരം.മഞ്ചേശ്വരം പഞ്ചായത്തിലെ അമ്പിത്തടി 7ാം വാർഡിൽ കഴിഞ്ഞ 23 വർഷമായി പ്രവർത്തിച്ചു വരുന്ന സെൻ്റർ നമ്പർ 11 അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എ.എൽ.എം.എസ് കമ്മിറ്റി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാതൃകാ അംഗൻവാടിയായി അംഗീകാരം നേടിയതിനെ തുടർന്ന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കാസർകോട് വികസന...
കുമ്പള: സമസ്ത പ്രസിഡന്റുമാരായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് ഉളുവാര്‍ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആണ്ട് നേര്‍ച്ച നവംബര്‍ 4ന് വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ...
കാസർഗോഡ് : കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും മഴ തുടരുന്നതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ...