Sunday, February 1, 2026

KUMBALA PRESS MEET

മണ്ണ്,ചെങ്കൽ മാഫിയകൾക്കെതിരേ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

കുമ്പള: മഞ്ചേശ്വരം താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിർബാധം തുടരുമ്പോഴും ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് സാമൂഹിക,മനുഷ്യാവകാശ പ്രവർത്തകൻ എൻ.കേശവൻ നായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജില്ലയിലെ പ്രകൃതി വിഭവങ്ങൾ അന്തർ സംസ്ഥാന മാഫികളുടെ നേതൃത്വത്തിൽ കടത്തിക്കൊണ്ട് പോവുകയാണ്. ഇവർക്ക്...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഹോസ്റ്റലിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന...

കുമ്പള പൊലീസ് സ്റ്റേഷനിൽ മാഫിയകളുടെ പണമുപയോഗിച്ച് നവീകരണ പ്രവൃത്തികൾ നടത്തിയതായി പരാതി

കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യാപകമായി പരാതികൾ ഉയർന്നതോടെ ഇക്കാര്യത്തിൽ കൂടുത്തൽ വ്യക്തതക്കായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ബന്ധപ്പെട്ടവർ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. പൊലീസ് സ്റ്റേഷൻ...

കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ തയ്യൽ മെഷീൻ വിതരണവും എം.എൽ.എയെ ആദരിക്കലും

കുമ്പള : കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യൽ മെഷീൻ വിതരണവും എം.എൽ.എയെ ആദരിക്കലും വ്യാഴാഴ്ച കുമ്പളയിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ്ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.3ന് കുമ്പള വ്യാപാരി ഭവനിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാവപ്പെട്ട അഞ്ച് തയ്യൽ തൊഴിലാളികൾക്ക്...

അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു

കുമ്പള: രണ്ട് പതിറ്റാണ്ടിലധികമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു. രണ്ടു വൃക്കകളും പ്രവർത്തനം നിലച്ചതിനെ തുടർന്ന് അടിയന്തരമായി വൃക്കകൾ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫ്,...

ഉളുവാര്‍ മഖാം ഉറൂസ് വ്യാഴാഴ്ച തുടങ്ങും, മെയ് 4 വരെ മത പ്രഭാഷണം

കുമ്പള :ഉളുവാര്‍ അസ്സയ്യിദ് ഇസമായീല്‍ അല്‍ ബുഖാരി തങ്ങളുടെ മഖാം ഉറൂസ് ഏപ്രിൽ 25 മുതൽ മെയ് അഞ്ചു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 5ന് പകൽ ഉറൂസും അതോടനുബന്ധിച്ചുള്ള മത പ്രഭാഷണ പരമ്പര ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെയും നടക്കും. ഏപ്രില്‍ 25ന് രാവിലെ 10 മണിക്ക്,...

എൽ.പി.സ്കൂളിൽ ഉപജില്ലാ കലോത്സവത്തിനു വേദിയൊരുക്കി ജി.ജെ.ബി.എസ് പേരാൽ

കുമ്പള: 7518കലാപ്രതിഭകൾമാറ്റുരയ്ക്കുന്ന ഉപജില്ലാ കലോത്സവത്തിന് വേദിയൊരുക്കി ഒരു എൽ.പി.സ്കൂൾ. കുമ്പള പേരാലിലെ ജി.ജെ.ബി.സ്കൂളാണ് മറ്റു വിദ്യാലയങ്ങൾക്ക് കൂടി മാതൃകയാവുന്നത്. വൻ സാമ്പത്തിക ചെലവു വരുന്ന കലോത്സവം ഏറ്റെടുക്കാൻ ഹൈസ്കൂളുകൾ പ്പോലും മടിക്കുന്ന കാലത്താണിത്.ഈ മാസം 14മുതൽ 18 വരെയാണ് വിവിധ വേദികളിലായി കലോത്സവം നടക്കുന്നത്.16- ന് ഉച്ചയ്ക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.18-ന്‌...

അമ്പിത്തടി അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല എ.എൽ.എം.എസ് കമ്മിറ്റി

മഞ്ചേശ്വരം.മഞ്ചേശ്വരം പഞ്ചായത്തിലെ അമ്പിത്തടി 7ാം വാർഡിൽ കഴിഞ്ഞ 23 വർഷമായി പ്രവർത്തിച്ചു വരുന്ന സെൻ്റർ നമ്പർ 11 അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എ.എൽ.എം.എസ് കമ്മിറ്റി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാതൃകാ അംഗൻവാടിയായി അംഗീകാരം നേടിയതിനെ തുടർന്ന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കാസർകോട് വികസന...

ഉളുവാറില്‍ താജുല്‍ ഉലമ,നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയും മദനീയം ആത്മീയ മജ്ലിസും 4 ന്

കുമ്പള: സമസ്ത പ്രസിഡന്റുമാരായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് ഉളുവാര്‍ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആണ്ട് നേര്‍ച്ച നവംബര്‍ 4ന് വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ...

കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: പ്രതിഷേധക്കൂട്ടായ്മ കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം നാലുമണിക്ക്. പ്രൊഫ: കെപി ജയരാജൻ ഉദ്ഘാടനം നിർവഹിക്കും

കുമ്പള: 40 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സ്വന്തമായി സ്ഥലം ഉള്ളതും, നിറയെ യാത്രക്കാരും,നല്ല വരുമാനവുമുള്ള കുമ്പള റെയിൽവേ സ്റ്റേഷനെ വികസനത്തിന്റെ കാര്യത്തിൽ അവഗണിക്കുന്ന റെയിൽവേ അധികൃതരുടെ നടപടിക്കെതിരെ മൊഗ്രാൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ...
- Advertisement -spot_img

Latest News

‘നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നു’; സി ജെ റോയിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു...
- Advertisement -spot_img