കാസർകോട് ∙ വിവിധ കേസുകളിൽ പിടികൂടിയതും പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനു ശേഷം പൊലീസ് കണ്ടെടുത്തതുമായ അവകാശികൾ ഇല്ലാത്ത 176 വാഹനങ്ങൾ ലേലം ചെയ്യുന്നു. ഇതിലേറെയും ബൈക്കുകളാണ്. ബദിയടുക്ക, വിദ്യാനഗർ, മഞ്ചേശ്വരം, കാസർകോട്, കുമ്പള, വെള്ളരിക്കുണ്ട്, നീലേശ്വരം, ബേഡകം, രാജപുരം, ആദൂർ, മേൽപറമ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിലും
ജില്ലാ പൊലീസ് ആസ്ഥാനത്തും കാഞ്ഞങ്ങാട് നിർമിതി കേന്ദ്രത്തിലെ...