Tuesday, April 30, 2024

Karnataka

‘മോദി പറഞ്ഞത് പച്ചക്കള്ളം’; കർണാടകയിൽ മുസ്ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ജനതാദൾ സർക്കാർ

ബെംഗളൂരു: 1995ൽ എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാറാണ് കർണാടകയിൽ മുസ്‍ലിംകളെ ആദ്യമായി ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കർണാകടയിൽ മുസ്‍ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിനെ വിമർശിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ഒ.ബി.സി വിഭാഗക്കാരുടെ ഏറ്റവും വലിയ ശത്രുവാണ് കോൺഗ്രസെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. അതേസമയം,...

കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി

ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശിവമോഗയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഹവേരിയില്‍ മകന്‍ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബിഎസ്.യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി വൈ രാഘവേന്ദ്രയ്‌ക്കെതിരെ വിമതനായി മത്സരിക്കുന്നുണ്ട് ഈശ്വരപ്പ. വിമത നീക്കത്തില്‍ നിന്ന്...

പെരുമാറ്റച്ചട്ടം: പിടികൂടിയത് 5.85 കോടി രൂപയും 21.48 കോടിയുടെ മദ്യവും; കണക്കുകളുമായി കർണാടക ഇലക്ഷൻ കമ്മീഷൻ

ബംഗളൂരു: കര്‍ണാടകയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 5.85 കോടി രൂപയും 21.48 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബുധനാഴ്ച കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.  'മാര്‍ച്ച് 16നാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. 21.48 കോടി രൂപ വില മതിക്കുന്ന 6.84 ലക്ഷം ലിറ്റര്‍ മദ്യവും...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; അക്രമം ബൈക്ക് തടഞ്ഞ് നിര്‍ത്തി

മംഗളൂരു: കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍...

കാറ് കഴുകലും ചെടി നനയ്ക്കലും ഇനി പിടിക്കും, 5000 പിഴ നൽകേണ്ടി വരും; രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ കര്‍ണാടക

ബെംഗളൂരു: കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പിഴ ഈടാക്കിയിരിക്കുകയാണ് കര്‍ണാടക. കാറ് കഴുകൽ, പൂന്തോട്ട പരിപാലനം, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴ...

ഹിജാബിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല, ആഴത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും: കർണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. "ഞങ്ങൾ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞിട്ടുണ്ട്. ആഴത്തിൽ പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും"- ജി പരമേശ്വര വാര്‍ത്താ ഏജന്‍സിയായ...

കേരളത്തില്‍ കോവിഡ്: മുതിര്‍ന്ന പൗരന്‍മാര്‍ മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിത്തുടങ്ങിയതോടെ കര്‍ണാടകയില്‍ ജാഗ്രത ശക്തമാക്കുന്നു. അറുപത് വയസിനു മുകളിൽ പ്രായമുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു കൊടകിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കോവിഡ് പെരുകുന്നതിനാൽ ആളുകൾ ആവശ്യമായ സുരക്ഷാ മുന്‍കരുതലെടുക്കണമെന്ന് വ്യക്തമാക്കിയായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം അടിയന്തര ഉന്നതതല...

കർണാടകയിൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

അഭിഭാഷകനെ പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളിൽ നിന്ന് പ്രാണരക്ഷാർത്ഥം അഭിഭാഷകൻ ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കൊലയാളി സംഘം അര കിലോമീറ്ററോളം പിന്തുടർന്ന ശേഷം അഭിഭാഷകനെ വെട്ടി...

കർണാടകയിൽ നേരിയ ഭൂചലനം

കർണാടകയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച വിജയപുര ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. രാവിലെ 09:55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയിൽ നിന്ന് 2.9 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....

കര്‍ണാടകയില്‍ ബി.ജെ.പി നീക്കം പാളി; സഖ്യത്തിനില്ലെന്ന് ജെ.ഡി.എസ്

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് ജെ.ഡി.എസ്. പാർട്ടി എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് കോണ്‍ഗ്രസ് ആയുധമാക്കുമെന്നും ചില സമുദായങ്ങളുടെ എതിര്‍പ്പ് പ്രാദേശിക തിരിച്ചടികള്‍ക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി. ബി.ജെ.പിയുമായി സഖ്യം ചേർന്ന് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടേക്കുമെന്ന വാർത്തകൾക്കിടെയാണ് ജെ.ഡി.എസ് നിലപാട് വ്യക്തമാക്കുന്നത്. ഇതോടെ നിയമസഭയിൽ പ്രതിപക്ഷ നേതൃപദവി ജെ.ഡി.എസിന് നൽകി...
- Advertisement -spot_img

Latest News

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയുടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധിക ജാഗ്രത പുലര്‍ത്തണമെന്ന് നിർദ്ദേശം

അബുദാബി: മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യുഎഇയുടെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പ്രത്യേകിച്ച് റാസല്‍ഖൈമയുടെയും ഫുജൈറയുടെയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍...
- Advertisement -spot_img