ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ട് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. പലസ്തീനില്‍ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്.
ഇസ്രായേലിനെതിരായ ആദ്യഘട്ട ആക്രമണം പൂര്‍ത്തിയാക്കിയെന്ന് ഹിസ്ബുള്ള അറിയിച്ചു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകള്‍ തൊടുത്തുവെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് 48 മണിക്കൂര്‍ സമയത്തേക്ക് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിരോധമന്ത്രി യോവ്...
അങ്കാറ: ഫലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇസ്രായേലില്‍ ഇടപെടുമെന്നും മുന്നറിയിപ്പ് നല്‍കി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മുന്‍കാലങ്ങളില്‍ ലിബിയയിലും നഗോര്‍ണോ-കറാബാക്കിലും ചെയ്തതുപോലെ തുര്‍ക്കിയ ഇസ്രായേലിലും ഇടപെടുമെന്നാണ് ഉര്‍ദുഗാന്‍ പറഞ്ഞത്. എന്നാല്‍, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഗസ്സയില്‍ ആക്രമണം തുടങ്ങിയതുമുതല്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുര്‍ക്കിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള...
തെൽ അവീവ്: ഗസ്സയിലെ കരയാക്രമണത്തിൽ ഇസ്രായേൽ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. ഇസ്രയേലിലെ പാൽമാചിൻ എയർബേസിൽ കഴിഞ്ഞ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗാലന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ആക്രമണത്തിൽ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.
വടക്കൻ ഗസ്സ മുനമ്പിലെ ഓപറേഷനിൽ ഇതുവരെ 23 സൈനികളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ.
ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല....
ദുബായ്: വാഹന നമ്പര്പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന തുക നേടി ദുബായ്റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്ടിഎ). ഗ്രാന്ഡ് ഹയാത്ത് ദുബായില് ശനിയാഴ്ച നടന്ന...